വാ​ഴ​ത്തോ​പ്പി​ൽ എ​ഇ​യെ സ്ഥ​ലംമാ​റ്റി കാ​ര്യാ​ല​യം പൂ​ട്ടി: പ്ര​തി​പ​ക്ഷം പ്ര​ക്ഷോ​ഭ​ത്തി​ലേ​യ്ക്ക്
Saturday, October 5, 2024 2:32 AM IST
ചെറു​തോ​ണി: ക്ര​മ​വി​രു​ദ്ധന​ട​പ​ടി​ക​ൾ​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​ന്‍റെ പേ​രി​ൽ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ അ​സി. എ​ൻ​ജി​നി​യ​റെ സ്ഥ​ലംമാ​റ്റി ഓ​ഫീ​സ് കാ​ര്യാ​ല​യം അ​ട​ച്ചു​പൂ​ട്ടി. ഇ​തി​നെ​തി​രേ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേക്ക്.

എ​ൻ​ജി​നി​യ​റെ സ്ഥ​ലം മാ​റ്റി​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ക​രം നി​യ​മ​നം ന​ട​ത്തി​യി​ട്ടി​ല്ല. ഇ​തോ​ടെ പ​ദ്ധ​തി നി​ർ​വ​ഹ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ​ന പ്രോ​ജ​ക്ടു​ക​ൾ എ​ല്ലാം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

എ​ൻ​ജി​നി​യ​ർ​ക്കു പി​ന്നാ​ലെ ര​ണ്ട് ഓ​വ​ർ​സീ​യ​ർ​മാ​രെ​ക്കൂ​ടി സ്ഥ​ലംമാ​റ്റി​യ​തോ​ടെ ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടു​ക​യാ​യി​രു​ന്നു. കാ​ര്യാ​ല​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും നി​ല​ച്ചി​ട്ട് ര​ണ്ടാ​ഴ്ച പി​ന്നി​ട്ടു.

ഭ​ര​ണ​മു​ന്ന​ണി​യി​ലെ ഘ​ട​കക​ക്ഷി ചെ​റു​തോ​ണി​യി​ൽ നി​ർ​മി​ക്കു​ന്ന ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​താ​ണ് എ​ഇ​യെ സ്ഥ​ലം മാ​റ്റാ​ൻ കാ​ര​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.

പ​ഞ്ചാ​യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റെ​യും ഓ​വ​ർ​സിയ​റെ​യും നി​യ​മി​ച്ച് വി​ക​സ​ന ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് യുഡിഎ​ഫ് അം​ഗ​ങ്ങ​ളാ​യ വി​ൻ​സന്‍റ് വ​ള്ളാ​ടി,

ടി​ന്‍റു സു​ഭാ​ഷ്, സെ​ലി​ൻ വി​ത്സ​ൺ, കു​ട്ടാ​യി ക​റു​പ്പ​ൻ, പി.​വി. അ​ജേ​ഷ്കു​മാ​ർ, ഏ​ലി​യാ​മ്മ ജോ​യി, ആ​ലീ​സ് ജോ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.