ഇ​ടു​ക്കി സ​ഹോ​ദ​യാ ക​ലോ​ത്സ​വം : എ​ട്ടാം ത​വ​ണ​യും വി​ജ​യ​മാ​താതന്നെ
Sunday, October 6, 2024 2:23 AM IST
ബെന്നി മു​ക്കു​ങ്ക​ൽ

നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ലം വി​ജ​യ​മാ​താ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ട​ന്നു​വ​ന്ന പ​ത്താ​മ​ത് സി​ബി​എ​സ്ഇ ഇ​ടു​ക്കി സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല വീ​ണു. കൗ​മാ​രക​ല​ക​ള്‍ വി​സ്മ​യം തീ​ര്‍​ത്ത ര​ണ്ടു ദി​ന​രാ​ത്ര​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ള്‍ ആ​തി​ഥേ​യ​രാ​യ തൂ​ക്കു​പാ​ലം വി​ജ​യ​മാ​താ പ​ബ്ലി​ക് സ്കൂ​ൾ 904 പോ​യി​ന്‍റോ​ടെ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി.​

തു​ട​ർ​ച്ച​യാ​യ ഏ​ട്ടാം ത​വ​ണ​യാ​ണ് വി​ജ​യ​മാ​താ സ്കൂ​ൾ കി​രീ​ടം ചൂ​ടു​ന്ന​ത്. 806 പോ​യി​ന്‍റു​ക​ളോ​ടെ മോ​ണ്ട്ഫോ​ർ​ട്ട്‌ സ്കൂ​ൾ അ​ണ​ക്ക​ര ര​ണ്ടാം സ്ഥാ​ന​വും 747പോ​യി​ന്‍റ് നേ​ടി​യ വി​ശ്വ​ദീ​പ്തി സ്കൂ​ൾ അ​ടി​മാ​ലി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്‌​ഥ​മാ​ക്കി.

ര​ച​നാമ​ത്സ​ര​ങ്ങ​ള്‍, ബാ​ന്‍​ഡ് മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്നി​രു​ന്നു. ക​ലാ മ​ത്സ​ര​ങ്ങ​ളാ​ണ് വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന​ത്. നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 15 വേ​ദി​ക​ളി​ല്‍ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ 130 ഇ​ന​ങ്ങ​ളി​ല്‍ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ 33 സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നു ര​ണ്ടാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​ച്ചു.

വെ​ള്ളി​യാ​ഴ്ച കു​ച്ചി​പ്പു​ടി, തി​രു​വാ​തി​ര, പാ​ശ്ചാ​ത്യ സം​ഗീ​തം, മൈം, ​മോ​ഹി​നി​യാ​ട്ടം, നാ​ടോ​ടി നൃ​ത്തം, മോ​ണോ ആ​ക്ട്, മി​മി​ക്രി, ല​ളി​ത​ഗാ​നം, പ്ര​സം​ഗം, പ​ദ്യ​പാ​രാ​യ​ണം, മാ​പ്പി​ള​പ്പാ​ട്ട് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലും ഇ​ന്ന​ലെ സ്‌​കി​റ്റ്, ഒ​പ്പ​ന, കോ​ല്‍​ക്ക​ളി, മാ​ര്‍​ഗം​ക​ളി, ഭ​ര​ത​നാ​ട്യം, ഗ്രൂ​പ്പ് സോം​ഗ്, ല​ളി​ത​ഗാ​നം, ശാ​സ്ത്രീ​യ സം​ഗീ​തം, നാ​ട​കം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലും മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്നു.