കെഎ​സ്ആ​ർ​ടി​സി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ന് പ​രി​ക്ക്
Tuesday, September 10, 2024 10:46 PM IST
തൊ​ടു​പു​ഴ: കെഎ​​സ്ആ​ർ​ടി​സി ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

മു​ത​ല​ക്കോ​ടം പ​ഴു​ക്കാ​ക്കു​ളം പാ​ലാ​ക്കാ​ര​ൻ ബി​ജു ചെ​റി​യാ​നാ(57) ണ് ​പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്ന​ര​യോ​ടെ തൊ​ടു​പു​ഴ -മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ ക​ദ​ളി​ക്കാ​ട് വി​മ​ല മാ​താ പ​ള്ളി​യു​ടെ മു​ൻ​ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം.

പി​ര​ളി​മ​റ്റം ഭാ​ഗ​ത്തുനി​ന്നു സം​സ്ഥാ​ന പാ​ത​യി​ലേ​ക്കു ക​യ​റു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റും തൊ​ടു​പു​ഴനി​ന്ന് തൃ​ശൂ​രി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

ബി​ജു​വി​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.