മി​ഷ​ൻ ലീ​ഗ് ഹൈ​റേ​ഞ്ച് മേ​ഖ​ല തീ​ർ​ഥാ​ട​ന​വും മ​രി​യ​ൻ റാ​ലി​യും
Monday, September 9, 2024 11:46 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻലീ​ഗി​ന്‍റെ ഹൈ​റേ​ഞ്ച് മേ​ഖ​ല തീ​ർ​ഥാ​ട​ന​വും മ​രി​യ​ൻ റാ​ലി​യും ഉ​പ്പു​ത​റ​യി​ൽ ന​ട​ത്തി. മ​ല​നാ​ടി​ന്‍റെ മാ​തൃ​ദേ​വാ​ല​യ​മാ​യ ഉ​പ്പു​ത​റ പ​ള്ളി​യി​ലേ​ക്ക് ന​ട​ന്ന തീ​ർ​ഥാ​ട​ന​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ അ​ഞ്ച് ഫൊ​റോ​ന​ക​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു.

ഉ​പ്പു​ത​റ യൂ​ദാ ത​ദേ​വൂ​സ് ക​പ്പേ​ള​യു​ടെ മു​മ്പി​ൽനി​ന്ന് ആ​രം​ഭി​ച്ച മ​രി​യ​ൻ റാ​ലി ഫൊ​റോ​ന വി​കാ​രി ഫാ. ​ഡൊ​മി​നി​ക് കാ​ഞ്ഞി​ര​ത്തി​നാ​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് നോ​റ ആ​ലാ​നി​ക്ക​ൽ പ​താ​ക ഏ​റ്റു​വാ​ങ്ങി. രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ ഡി​യോ​ൺ കൊ​ന്ന​യ്ക്ക​ൽ, ഇ​വാ​നി​യ മ​ണ്ണ​ഞ്ചേ​രി, അ​രു​ൺ പോ​ൾ കോ​ട്ട​ക്ക​ൽ, ജോ​ബി​ൻ വ​രി​ക്ക​മാ​ക്ക​ൽ, അ​ല​ൻ ജോ​ളി പ​ടി​ഞ്ഞാ​റേ​ക്ക​ര, മാ​ത്യൂ​സ് മ​ടു​ക്ക​ക്കു​ഴി, സി​സ്റ്റ​ർ റി​റ്റ മ​രി​യ എ​ഫ്സി​സി എ​ന്നി​വ​രും ഉ​പ്പു​ത​റ ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പൊ​ട്ടു​കു​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ളും മ​രി​യ​ൻ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പ​രി​ശു​ദ്ധ മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ​രു​ടെ​യും മാ​ലാ​ഖ​മാ​രു​ടെ​യും വേ​ഷ​ങ്ങ​ൾ ധ​രി​ച്ച കു​ട്ടി​ക​ൾ റാ​ലി​ക്ക് അ​ഴ​കേ​കി.

മ​രി​യ​ൻ റാ​ലി ഉ​പ്പു​ത​റ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ എ​ത്തി​യ​പ്പോ​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റ​വ. ​ഡോ. ​ജോ​സ​ഫ് വെ​ള്ള​മ​റ്റ​ത്തി​ന്‍റെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ്പ് വ​ട്ട​യ​ത്തി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി തു​ണ്ട​ത്തി​ൽ, ഫൊ​റോ​ന ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​തോ​മ​സ് ക​ണ്ട​ത്തി​ൽ, ഫാ. ​ലു​ക്ക തെ​ക്കേ​മ​ഠ​ത്തി​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.