വി​പ​ണി​യി​ലെ പ​രി​ശോ​ധ​ന തു​ട​രും: ജി​ല്ലാ ക​ള​ക്ട​ർ വി. വിഗ്‌നേശ്വരി
Monday, September 9, 2024 11:46 PM IST
തൊ​ടു​പു​ഴ: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​വി​പ​ണി​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ജി​ല്ല​യി​ൽ എ​ല്ലാ​യി​ട​ത്തും ന​ട​ത്തു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ വി.​ വി​ഗ്‌നേ​ശ്വ​രി. തൊ​ടു​പു​ഴ​യി​ലെ വി​വി​ധ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ.

നി​യ​മലം​ഘ​നം ക​ണ്ടെ​ത്തി​യ ആ​റു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​സു​ര​ക്ഷാവ​കു​പ്പ് പി​ഴ ചു​മ​ത്തു​ന്ന​ത​ട​ക്ക​മു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി നോ​ട്ടീ​സ് ന​ൽ​കി. റ​വ​ന്യു, ഭ​ക്ഷ്യ​സു​ര​ക്ഷ, ലീ​ഗ​ൽ മെ​ട്രോ​ള​ജി തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​യാ​ണ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ​ത്.

വി​ല​വി​വ​രപ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​തി​രി​ക്കു​ക, മു​ദ്ര​ പ​തി​പ്പി​ക്കാ​ത്ത അ​ള​വുതൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക, പാ​യ്ക്ക് ചെ​യ്ത ഉ​ത്പ​ന്ന​ങ്ങ​ളി​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള വി​വ​ര​ങ്ങ​ൾ ഇ​ല്ലാ​തെ വി​ല്പ​ന ന​ട​ത്തു​ക, അ​ള​വി​ലും തൂ​ക്ക​ത്തി​ലും കു​റ​വ് വ​രു​ത്തു​ക, പ​ര​മാ​വ​ധി വി​ല്പ​ന വി​ല​യേ​ക്കാ​ൾ കൂ​ടി​യവി​ല ഈ​ടാ​ക്കു​ക തു​ട​ങ്ങി​യ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ നി​യ​മന​ട​പ​ടി സ്വീ​ക​രി​ക്കും.

ഭ​ക്ഷ്യ​സു​ര​ക്ഷ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ 18004251125, 04862 220066 എ​ന്നീ ന​ന്പ​റു​ക​ളി​ൽ വി​ളി​ച്ച​റി​യി​ക്കാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.