ഉ​ൾ​നാ​ട​ൻ ഗ​താ​ഗ​തസൗ​ക​ര്യം: ജ​ന​കീ​യ സ​ദ​സ്
Tuesday, September 10, 2024 10:46 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ ഉ​ൾ​നാ​ടു​ക​ളി​ൽ​നി​ന്ന് പ്ര​ധാ​ന റോ​ഡു​ക​ളി​ലേ​ക്ക് ജ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള ഗ​താ​ഗ​ത സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ഇ​ടു​ക്കി നി​യോ​ജ​ക​ മ​ണ്ഡ​ല​ത്തി​ൽ പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം നി​ല​വി​ലി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ബ​സ് റൂ​ട്ടു​ക​ൾ നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ സ​ദ​സ് ക​ള​ക്ട​റേ​റ്റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​തു​വ​രെ പൊ​തു, സ്വ​കാ​ര്യ ഗ​താ​ഗ​തസൗ​ക​ര്യം എ​ത്തി​യി​ട്ടി​ല്ലാ​ത്ത​തും റോ​ഡ് സൗ​ക​ര്യ​വും ജ​ന​സാ​ന്ദ്ര​ത​യു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ബ​സ് റൂ​ട്ടു​ക​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​നാ​യി പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ ഒ​രു​മി​ച്ച് നി​ൽ​ക്ക​ണം. ലാ​ഭം മാ​ത്രം നോ​ക്കി ബ​സ് റൂ​ട്ടു​ക​ൾ നി​ശ്ച​യി​ക്കാ​ൻ ക​ഴി​യി​ല്ല. സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യം ഉ​റ​പ്പാ​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

നി​ല​വി​ലെ ബ​സ് റൂ​ട്ടു​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​മാ​കും വി​ധം ക്ര​മീ​ക​രി​ക്ക​ണം. പ്രാ​ദേ​ശി​ക സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി.​ സ​ത്യ​ൻ, ആ​ർ​ടി​ഒ പി.​എം.​ ഷെ​ബീ​ർ, കെഎസ്ആ​ർ​ടി​സി അ​സി. ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ എ​സ്.​ മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ശു​പാ​ർ​ശ​യാ​യി സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വി​നാ​യി ന​ൽ​കും.