വ​ന​ംവ​കു​പ്പ് ജനങ്ങളു​ടെ ജീ​വ​ൻ പ​ന്താ​ടു​ന്നു: ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി
Monday, September 9, 2024 11:46 PM IST
ോഅടി​മാ​ലി: ദേ​ശീയ​പാ​ത 85 ന്‍റെ ​ഭാ​ഗ​മാ​യ നേ​ര്യ​മം​ഗ​ലം വ​ന​മേ​ഖ​ല​യി​ലെ മ​രം മു​റി​ക്കാ​ന്‍ വ​നം​വ​കു​പ്പ് ത​യാറാ​കാ​ത്ത​തി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി അ​ഡ്വ. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി. ആ​ളു​ക​ളു​ടെ ജീ​വ​ന്‍വ​ച്ച് വ​നം​വ​കു​പ്പ് പ​ന്താ​ടു​ക​യാ​ണെ​ന്ന് എം​പി കു​റ്റ​പ്പെ​ടു​ത്തി. വ​നം​വ​കു​പ്പി​ന്‍റെ ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ട് ജ​ന​ങ്ങ​ള്‍​ക്കെ​തി​രാ​ണെ​ന്നും എം​പി പ​റ​ഞ്ഞു.

കോ​ട​തിവി​ധി ഉ​ണ്ടാ​യി​ട്ടും ദേ​ശീ​യ​പാ​ത 85 ക​ട​ന്നുപോ​കു​ന്ന നേ​ര്യ​മം​ഗ​ലം വ​ന​മേ​ഖ​ല​യി​ല്‍ അ​പ​ക​ടാ​വ​സ്ഥ ഉ​യ​ര്‍​ത്തു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ക്കാ​ത്തതില്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.
ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടി​ട്ടും മ​ര​ങ്ങ​ള്‍ മു​റി​ച്ചുനീ​ക്കാ​ന്‍ വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. ഇ​തി​നു പി​ന്നാ​ലെ മ​ര​ങ്ങ​ള്‍ മു​റി​ച്ചുനീ​ക്കി അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേശം കോ​ട​തി​യു​ടെ ഭാ​ഗ​ത്തുനി​ന്നുമു​ണ്ടാ​യി. എ​ന്നി​ട്ടും വ​നം​വ​കു​പ്പ് അ​ന​ങ്ങാ​പ്പാ​റന​യം സ്വീ​ക​രി​ക്കു​ക​യാ​ണ്.

മ​ര​ങ്ങ​ള്‍ മു​റി​ച്ചുനീ​ക്കി അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്തപ​ക്ഷം ഹൈ​വേ സം​ര​ക്ഷ​ണസ​മി​തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് രൂ​പം ന​ല്‍​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.​ ദേ​ശീയ​പാ​ത ഉ​പ​രോ​ധ​വും മ​രം മു​റി​ക്ക​ല്‍ സ​മ​ര​വും അ​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ രീ​തി​ക​ളാ​ണ് സ​മി​തി ആ​ലോ​ചി​ക്കു​ന്ന​ത്.