ഓ​ണ​പ്പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു
Monday, September 9, 2024 11:46 PM IST
നെ​ടും​ക​ണ്ടം:​ മ​ല​യാ​ള​ക്ക​ര​യ്ക്ക് ഓ​ണം ആ​ഘോ​ഷി​ക്കാ​ന്‍ പൂ​ക്കാ​ലമൊ​രു​ക്കി ഇ​ടു​ക്കി​യി​ലെ ക​ര്‍​ഷ​ക​ര്‍.​ ഓ​ണം വി​പ​ണി ല​ക്ഷ്യ​മി​ട്ട് നി​ര​വ​ധി ക​ര്‍​ഷ​ക​രാ​ണ് ഇ​ത്ത​വ​ണ പൂക്കൃ​ഷി ന​ട​ത്തി​യ​ത്.​ പ​ച്ച​ക്ക​റി കൃ​ഷി​യും ന​ഴ്‌​സ​റി​യും ന​ട​ത്തു​ന്ന വ​ലി​യ​തോ​വാ​ള സ്വ​ദേ​ശി​യാ​യ മ​ഞ്ജു പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ജ​മ​ന്തിക്കൃ​ഷി ആ​രം​ഭി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ൽനി​ന്ന് വി​ത്തെത്തി​ച്ച് ഗ്രോ ​ബാ​ഗു​ക​ളി​ലാ​ക്കി ആ​കെ 400 ചെ​ടി​ക​ള്‍ പ​രി​പാ​ലി​ച്ചു. ഓ​രോ ചെ​ടി​യി​ലും നി​റ​യെ പൂ​ക്ക​ളാ​ണ് ഓ​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ ത​യാ​റാ​യി നി​ല്‍​ക്കു​ന്ന​ത്.

ഇ​ടു​ക്കി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഇ​ത്ത​വ​ണ പൂക്കൃ​ഷി ഇ​റ​ക്കി​യ​വ​രു​ണ്ട്. ഹൈ​ബ്രി​ഡ് വി​ത്ത് എ​ത്തി​ച്ചാ​ണ് മി​ക്ക ക​ര്‍​ഷ​ക​രും കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. താ​ര​ത​മ്യേ​ന വ​ലുപ്പംകൂ​ടി​യ പൂ​ക്ക​ളായ​തി​നാ​ല്‍ ആ​വ​ശ്യ​ക്കാ​ര്‍​ക്കും ഏ​റെ പ്രി​യ​ങ്ക​ര​മാ​ണ് ഇ​ടു​ക്കി​യു​ടെ മ​ല​മ​ട​ക്കു​ക​ളി​ല്‍ വി​രി​യു​ന്ന ജ​മ​ന്തിപ്പൂ​ക്ക​ള്‍. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് മ​ഞ്ജു കൃ​ഷി​യി​റ​ക്കി​യ​ത്. ഓ​ണം അ​ടു​ത്ത​തോ​ടെ വ്യാ​പാ​രി​ക​ള്‍ പൂ​ക്ക​ള്‍​ക്ക് ഓ​ര്‍​ഡ​ര്‍ ന​ല്‍​കി. നേ​രി​ട്ടെ​ത്തി പൂവു ​ശേ​ഖ​രിക്കു​ന്ന​വ​രു​മു​ണ്ട്.

അ​ടു​ത്ത വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​ടു​ക്കി​യി​ല്‍ കൂ​ടു​ത​ല്‍ മേ​ഖ​ല​യി​ല്‍ പൂക്കൃ​ഷി വ്യാ​പി​പ്പിക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്. ഇ​ത്ത​വ​ണ ജ​മ​ന്തി​യാ​ണ് കൂ​ടു​ത​ൽ ക​ർ​ഷ​ക​രും ന​ട്ട​ത്.

വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ന​ങ്ങ​ൾ കൃ​ഷി ചെ​യ്യാ​നാ​ണ് ക​ർ​ഷ​ക​രു​ടെ തീ​രു​മാ​നം. ഇ​തി​ലൂ​ടെ മി​ക​ച്ച നേ​ട്ടം സ്വ​ന്ത​മാ​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍.