യു​ഡിഎ​ഫ് പ​ഞ്ചാ​. അം​ഗ​ങ്ങ​ൾ ക​ള​ക്‌ടറേറ്റ് മാ​ർ​ച്ച് നടത്തി
Tuesday, September 10, 2024 10:46 PM IST
ചെ​റു​തോ​ണി: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ഇ​ടു​ക്കി ക​ള​ക്‌ടറേ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടു​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, ജോ​യി തോ​മ​സ്, കെ.​എ.​ കു​ര്യ​ൻ, എ.​പി. ഉ​സ്മാ​ൻ, ജോ​യി തോ​മ​സ്, എം.​ജെ. കു​ര്യ​ൻ, എം.​കെ. പു​രു​ഷോ​ത്ത​മ​ൻ, ജോ​സ​ഫ് ജോ​ൺ, ബെ​ന്നി തു​ണ്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.