ബ​സു​ക​ൾ പ​ണി​മു​ട​ക്കി ; നാ​ട്ടു​കാ​രും ബ​സ് ജീ​വ​ന​ക്കാ​രു​മാ​യി സം​ഘ​ർ​ഷം
Tuesday, September 10, 2024 10:46 PM IST
തൊ​ടു​പു​ഴ: ബ​സ് സ​ർ​വീ​സി​നു മു​ന്നി​ൽ ഓ​ട്ടോ സ​മാ​ന്ത​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നെ ചൊ​ല്ലി സം​ഘ​ർ​ഷം. തൊ​ടു​പു​ഴ- മ​ണ​ക്കാ​ട് റൂ​ട്ടി​ൽ ട്രി​പ്പ് ന​ട​ത്തു​ന്ന​തി​ന്‍റെ പ​രി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നു പി​ന്നാ​ലെ ബ​സ് ജീ​വ​ന​ക്കാ​രെ നാ​ട്ടു​കാ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ന്‍റെ പേ​രി​ൽ ഇ​ന്ന​ലെ മ​ണ​ക്കാ​ട്- വാ​ഴ​ക്കു​ളം റൂ​ട്ടി​ലും, മ​ണ​ക്കാ​ട് -പ​ണ്ട​പ്പി​ള്ളി- മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ലും സ്വ​കാ​ര്യ ബ​സു​ക​ൾ പ​ണി മു​ട​ക്കി.​ ഇ​തോ​ടെഈ ​റൂ​ട്ടി​ലെ യാ​ത്ര​ക്കാ​ർ വ​ലി​യ ദു​രി​ത​ത്തി​ലാ​യി.

സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​നു മു​ന്നി​ലാ​യി ഓ​ട്ടോ​യി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റിപ്പോ​യ​ത് ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ലാ​ണ് മ​ർ​ദി​ച്ച​തെ​ന്നാ​ണ് ബ​സ് ജീ​വ​ന​ക്കാ​രു​ടെ ആ​രോ​പ​ണം. അ​തേസ​മ​യം ഓ​ട്ടോ​യി​ൽ പോ​യ യാ​ത്ര​ക്കാ​രി​യെ വാ​ഹ​നം ത​ട​ഞ്ഞ് ഇ​റ​ക്കി വി​ട്ട​തി​ന്‍റെ പേ​രി​ലാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​തെ​ന്ന് നാ​ട്ടു​കാ​രും പ​റ​യു​ന്നു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഈ ​റൂ​ട്ടി​ലോ​ടു​ന്ന മ​റി​യം ബ​സി​നു തൊ​ട്ടുമു​ന്നി​ൽ പോ​യ ട്രി​പ് ഓ​ട്ടോ യാ​ത്ര​ക്കാ​രെ ക​യ​റ്റി​യ​ത് ബ​സ് ജീ​വ​ന​ക്കാ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ബ​സ് മു​ന്നി​ൽ ക​യ​റ്റിനി​ർ​ത്തി ഓ​ട്ടോ ത​ട​യു​ക​യും ചെ​യ്തു. ഓ​ട്ടോ​യി​ൽ ക​യ​റി​യ​വ​രോ​ട് തി​രി​കെ ബ​സി​ൽ ക​യ​റാ​ൻ ബ​സ് ജീ​വ​ന​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നീ​ട് ബ​സ് തി​രി​കെ വ​ന്ന​പ്പോ​ൾ ഓ​ട്ടോ​യി​ലെ യാ​ത്ര​ക്കാ​രി​യാ​യി​രു​ന്ന യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​സി​ന്‍റെ ഡ്രൈ​വ​ർ ശ്യാം, ​ക​ണ്ട​ക്ട​ർ വി​ഷ്ണു എ​ന്നി​വ​രെ മ​ർ​ദി​ച്ച​തെ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി.

ഇ​തേത്തു​ട​ർ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​വ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ മാ​ത്യൂ​സ്, അ​മ​ൽ എ​ന്നി​വ​രു​ടെ പേ​രി​ൽ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
മ​ണ​ക്കാ​ട് റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ പോ​കു​ന്ന​തി​നു തൊ​ട്ടു മു​ന്പ് ഓ​ട്ടോ​ക​ളി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റിക്കൊ​ണ്ടു പോ​കു​ന്ന​തി​ന്‍റെ പേ​രി​ൽ വാ​ക്കേ​റ്റ​വും ത​ർ​ക്ക​വും നേ​ര​ത്തേയു​ള്ള​താ​ണ്.