റെയിൽവേ സ്‌റ്റേഷനിലെ ഫുട്ട് ഓവർ ബ്രിഡ്ജ് അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കൽ : റെയിൽവേയുമായി ചർച്ച നടത്തുമെന്ന് ഫ്രാൻസിസ് ജോർജ് എംപി
Sunday, September 8, 2024 6:57 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: ഏ​​റ്റു​​മാ​​നൂ​​ർ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലെ ഫു​​ട്ട് ഓ​​വ​​ർ​​ബ്രി​​ഡ്ജ് അ​​പ്രോ​​ച്ച് റോ​​ഡു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് റെ​​യി​​ൽ​​വേ അ​​ധി​​കൃ​​ത​​രു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തു​​മെ​​ന്ന് കെ. ​​ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി. ഇ​​തു​​സം​​ബ​​ന്ധി​​ച്ച് ഇ​​ന്ന​​ലെ ദീ​​പി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച വാ​​ർ​​ത്ത​​യോ​​ട് പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു എം​​പി. കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി അ​​ഡ്വ. മൈ​​ക്കി​​ൾ ജ​​യിം​​സാ​​ണ് ദീ​​പി​​ക വാ​​ർ​​ത്ത എം​​പി​​യു​​ടെ ശ്ര​​ദ്ധ​​യി​​ൽ പ്പെ​​ടു​​ത്തി​​യ​​ത്.

മ​​ന​​യ്ക്ക​​പ്പാ​​ട​​ത്തു​നി​​ന്നു​​ള്ള അ​​പ്രോ​​ച്ച് റോ​​ഡി​​നോ​​ടു ചേ​​ർ​​ന്നാ​​ണ് റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലെ പ്ലാ​​റ്റ്ഫോ​​മി​​ലു​​ള്ള ഫു​​ട്ട് ഓ​​വ​​ർ​​ബ്രി​​ഡ്ജ്. ഓ​​വ​​ർ​​ബ്രി​​ഡ്ജി​ന്‍റെ മ​​ധ്യ​​ഭാ​​ഗം തു​​റ​​ന്നു കൊ​​ടു​​ത്താ​​ൽ അ​​പ്രോ​​ച്ച് റോ​​ഡി​​ൽ​നി​​ന്ന് ഓ​​വ​​ർ ബ്രി​​ഡ്ജി​​ലേ​​ക്ക് എ​​ളു​​പ്പ​​ത്തി​​ൽ പ്ര​​വേ​​ശി​​ക്കാം.

ഇ​​പ്പോ​​ൾ ന​​ട​​ക്കു​​ന്ന വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ലി​​ഫ്റ്റ്/​എ​​സ്ക​​ലേ​​റ്റ​​ർ സം​​വി​​ധാ​​നം ഉ​​ൾ​​പ്പെ​​ടാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​പ്രോ​​ച്ച് റോ​​ഡി​​ൽ​നി​​ന്ന് ഫു​​ട്ട് ഓ​​വ​​ർ​ ബ്രി​​ഡ്ജി​​ലേ​​ക്ക് നേ​​രി​​ട്ട് പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ച്ചാ​​ൽ പ​​കു​​തി പ​​ടി​​ക​​ൾ മാ​​ത്രം ക​​യ​​റി​​യാ​​ൽ മ​​തി​​യാ​​കും. പ്രാ​​യ​​മാ​​യ​​വ​​രും അം​​ഗ​​പ​​രി​​മി​​ത​​രു​​മാ​​യ യാ​​ത്ര​​ക്കാ​​ർ​​ക്ക് ഇ​​ത് ആ​​ശ്വാ​​സ​​മാ​​കും.

പി​​റ​​വം റോ​​ഡ് റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലും സ​​മാ​​ന​​മാ​​യ സാ​​ഹ​​ച​​ര്യം ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​വി​​ടെ അ​​പ്രോ​​ച്ച് റോ​​ഡി​​ൽ നി​​ന്ന് ഫു​​ട്ട് ഓ​​വ​​ർ​​ബ്രി​​ഡ്ജി​​ലേ​​ക്ക് നേ​​രി​​ട്ട് പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള​​താ​​യി യാ​​ത്ര​​ക്കാ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. വി​​ഷ​​യം റെ​​യി​​ൽ​​വേ അ​​ധി​​കൃ​​ത​​രു​​ടെ ശ്ര​​ദ്ധ​​യി​​ൽ കൊ​​ണ്ടു​​വ​​രു​​മെ​​ന്നും ഇ​​തു സം​​ബ​​ന്ധി​​ച്ച് അ​​ധി​​കൃ​​ത​​രു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തു​​മെ​​ന്നും ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി ദീ​​പി​​ക​​യോ​​ട് പ​​റ​​ഞ്ഞു. യാ​​ത്ര​​ക്കാ​​രു​​ടെ സൗ​​ക​​ര്യ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മ​​റ്റു ചി​​ല വി​​ഷ​​യ​​ങ്ങ​​ൾ കൂ​​ടി ച​​ർ​​ച്ച ചെ​​യ്യു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.