അ​പ​ക​ട മേ​ഖ​ല​യി​ൽ ക്രാ​ഷ് ബാ​രി​യ​റു​ക​ൾ സ്ഥാ​പി​ച്ച് ദേ​ശീ​യ​പാ​താ വി​ഭാ​ഗം
Friday, September 6, 2024 10:09 PM IST
മു​ണ്ട​ക്ക​യം ഈ​സ്റ്റ്: അ​പ​ക​ട മേ​ഖ​ല​യി​ൽ ക്രാ​ഷ് ബാ​രി​യ​റു​ക​ൾ സ്ഥാ​പി​ച്ച് ദേ​ശീ​യ​പാ​താ വി​ഭാ​ഗം. കൊ​ട്ടാ​ര​ക്ക​ര-​ദി​ണ്ടി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ മു​പ്പ​ത്ത​ഞ്ചാം​മൈ​ൽ മു​ത​ൽ പെ​രു​വ​ന്താ​നം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വം​മൂ​ലം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ജം​ഗ്ഷ​നും മ​രു​തും​മൂ​ടി​നു​മി​ട​യി​ൽ സി​ഗ്ന​ൽ ബോ​ർ​ഡു​ക​ളു​ടെ​യും ക്രാ​ഷ് ബാ​രി​യ​റു​ക​ളു​ടെ​യും അ​ഭാ​വം അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഈ ​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത് ക​ഴി​ഞ്ഞ​ദി​വ​സം ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ ഈ ​മേ​ഖ​ല​യി​ൽ ദേ​ശീ​യ​പാ​താ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രാ​ഷ് ബാ​രി​യ​റു​ക​ൾ നി​ർ​മി​ച്ചു തു​ട​ങ്ങി. മു​ണ്ട​ക്ക​യം വ​ലി​യ​പാ​ലം മു​ത​ൽ മു​പ്പ​ത്തി​നാ​ലാം​മൈ​ൽ വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ലും ക്രാ​ഷ് ബാ​രി​യ​റു​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്.

നി​ര​പ്പാ​യ ഈ ​റോ​ഡി​ൽ വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം​വി​ട്ട് നെ​ടും​തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ക്രാ​ഷ് ബാ​രി​യ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തോ​ടെ മേ​ഖ​ല​യി​ലെ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.