പാ​മ്പാ​ടി സ​ഹ​. ബാ​ങ്ക് ശ​താ​ബ്ദി​യാ​ഘോ​ഷ​വും ജ​ന​സേ​വ​നകേ​ന്ദ്രം ഉ​ദ്ഘാ​ട​ന​വും നാ​ളെ
Saturday, September 7, 2024 6:50 AM IST
പാ​മ്പാ​ടി: പാ​മ്പാ​ടി സ​ര്‍വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ശ​താ​ബ്ദി ആ​ഘോ​ഷ​വും ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നാ​ളെ സ​ഹ​ക​ര​ണ മ​ന്ത്രി വി. ​എ​ന്‍. വാ​സ​വ​ന്‍ നി​ര്‍വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​റ്റി​ക്ക​ല്‍ ആ​ളോ​ത്ത് ബി​ല്‍ഡിം​ഗി​ലാ​ണ് വേ​ദി. നൂ​റു​വ​ര്‍ഷം ബാ​ങ്കി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍കി​യ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ചെ​യ്യും.

മു​ന്‍ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളെ​യും ജീ​വ​ന​ക്കാ​രെ​യും സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ഡ​യ​റ​ക്ട​ര്‍ കെ. ​എം. രാ​ധാ​കൃ​ഷ്ണ​ന്‍ ആ​ദ​രി​ക്കും. മെ​സേ​ജ് അ​ല​ര്‍ട്ട് സം​വി​ധാ​നം ഉ​ദ്ഘാ​ട​ന​വും കു​ടും​ബ​ശ്രീ അ​വാ​ര്‍ഡ് വി​ത​ര​ണ​വും കേ​ര​ള അ​ര്‍ബ​ന്‍ ആ​ന്‍ഡ് ടൂ​റി​സം ഡെ​വ​ല​പ്‌​മെ​ന്റ് ഫി​നാ​ന്‍സ് കോ​ര്‍പ​റേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ റെ​ജി സ​ഖ​റി​യ നി​ര്‍വ​ഹി​ക്കും.

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍ഡ് നേ​ടി​യ പ്ര​തി​ഭ​ക​ളാ​യ പാ​മ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ കെ.​എ​സ്. സു​നി​ല്‍, കെ.​ആ​ർ. അ​നൂ​പ് എ​ന്നി​വ​രെ ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഇ.​എ​സ്. സാ​ബു ആ​ദ​രി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി.​എം. മാ​ത്യു വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍ഡ് വി​ത​ര​ണം ചെ​യ്യും.

മു​റ്റ​ത്തെ മു​ല്ല ഇ​ന്‍സെ​ന്‍ന്‍റീ​വ് സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ കെ.​വി. സു​ധീ​ര്‍ വി​ത​ര​ണം ചെ​യ്യും. യോ​ഗ​ത്തി​ല്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​എം. പ്ര​ദീ​പ് അ​ധ്യ​ക്ഷ​നാ​കും. 1924 ലാ​ണ് പാ​മ്പാ​ടി സ​ര്‍വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച​ത്. കോ​ട്ട​യം ജി​ല്ല​യി​ലെ മി​ക​ച്ച സ​ഹ​ക​ര​ണ ബാ​ങ്കി​നു​ള്ള സ​ഹ​ക​ര​ണ വ​കു​പ്പ് അ​വാ​ര്‍ഡ് 2024ൽ ​പാ​മ്പാ​ടി സ​ര്‍വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു ല​ഭി​ച്ചി​രു​ന്നു.