പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ സ്‌​കൂ​ളു​ക​ളി​ലും ഗു​രു​മാ​വ് ന​ട്ട് ഉ​ഴ​വൂ​ർ ജ​യ്ഹി​ന്ദ് ലൈ​ബ്ര​റി
Friday, September 6, 2024 11:06 PM IST
ഉ​ഴ​വൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ സ്‌​കൂ​ളു​ക​ളി​ലും ഇ​നി ഗു​രു​മാ​വ് ത​ഴ​ച്ചു​വ​ള​രും. ഇ​ന്ന​ലെ​ക​ളി​ൽ അ​ക്ഷ​ര​വെ​ളി​ച്ചം സ​മ്മാ​നി​ച്ച അ​ധ്യാ​പ​ക​രു​ടെ ഓ​ർ​മ​ക​ൾ​ക്കും സ്‌​കൂ​ളി​ലെ​ത്തു​ന്ന ഓ​രോ അ​ധ്യാ​പ​ക​ർ​ക്കു​മു​ള്ള ആ​ദ​ര​വു​മാ​യാ​ണ് ഗു​രു​മാ​വ് വ​ള​രു​ക​യും മെ​ാട്ടി​ടു​ക​യും കാ​യ്ക്കു​ക​യും ചെ​യ്യു​ക. പ​ഞ്ചാ​യ​ത്തി​ൽ ആ​കെ​യു​ള്ള ഒ​ൻ​പ​ത് സ്‌​കൂ​ളു​ക​ളി​ലും ഗു​രു​മാ​വ് ഒ​രു​മി​ച്ച് വ​ള​ർ​ന്നു​തു​ട​ങ്ങി​യെ​ന്ന​തും ഏ​റെ പ്ര​ത്യേ​ക​ത​യാ​യി.

നാ​ടി​ന് വാ​യ​ന​യു​ടെ ലോ​കം സ​മ്മാ​നി​ക്കു​ന്ന ജ​യ്ഹി​ന്ദ് പ​ബ്ലി​ക് ലൈ​ബ്ര​റി​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ സ്‌​കൂ​ളു​ക​ളി​ലും ഗു​രുമാ​വ് എ​ന്ന പേ​രി​ൽ മാ​വ് ന​ട്ടു​വ​ള​ർ​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത്. അ​ധ്യാ​പ​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട പ്ര​വ​ർ​ത്ത​നം ന​ട​ന്ന​ത്. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി കെ.​സി. ജോ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​മ​ൺ പ​ര​പ്പ​നാ​ട്ട്, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സൈ​മ​ൺ വെ​ട്ടു​ക​ല്ലേ​ൽ, ഷാ​ജി പ​ന്നി​മ​റ്റ​ത്തി​ൽ എ​ന്നി​വ​രാ​ണ് ഗു​രു​വ​ന്ദ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​വി​ൻ​തൈ​ക​ളു​മാ​യി സ്‌​കൂ​ളു​ക​ളി​ലെ​ത്തി അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം മാ​വി​ൻ​തൈ ന​ട്ട​ത്.

സ്‌​കൂ​ളു​ക​ളു​ടെ ആ​രം​ഭം മു​ത​ൽ സേ​വ​നം ചെ​യ്ത അ​ധ്യാ​പ​ക​രെ ഓ​ർ​മി​ക്കാ​നും ഇ​പ്പോ​ഴു​ള്ള സേ​വ​നം സ്മ​രി​ക്കാ​നു​മാ​ണ് ഓ​ർ​മ​ക​ൾ​ക്കൊ​പ്പം വ​ള​രു​ന്ന മാ​വി​ൻ​തൈ ന​ട്ട​തെ​ന്ന് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബും സെ​ക്ര​ട്ട​റി കെ.​സി. ജോ​ണി​യും പ​റ​ഞ്ഞു.

ഒ​എ​ൽ​എ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​ജെ. ബി​നോ​യി, ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജു ജോ​സ​ഫ്, സെ​ന്‍റ് ജോ​വാ​നാ​സ് ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ പ്ര​ദീ​പ, സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് എ​ൽ​പി സ്‌​കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​നി മാ​ത്യു, മോ​നി​പ്പ​ള്ളി എ​ൻ​എ​സ്എ​സ് എ​ൽ​പി സ്‌​കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഡാ​ലി​യ സു​നി​ൽ, മോ​നി​പ്പ​ള്ളി ഹോ​ളി​ക്രോ​സ് എ​ൽ​പി​എ​സ് ഹെ​ഡ്മി​സ്ട്ര​സ് ജൂ​സി തോ​മ​സ്, മോ​നി​പ്പ​ള്ളി ഗ​വ. എ​ൽ​പി​എ​സ് ഹെ​ഡ്മി​സ്ട്ര​സ് കെ.​ആ​ർ. ശോ​ഭ​ന, ചീ​ങ്ക​ല്ലേ​ൽ സെ​ന്‍റ് തോ​മ​സ് എ​ൽ​പി​എ​സ് ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ് രാ​ഗാ​ദ്രി എ​ന്നി​വ​രും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നാ​ണ് മാ​വി​ൻ തൈ​ക​ൾ ഏ​റ്റു​വാ​ങ്ങി ന​ട്ട​ത്.