ക്യാ​പ്സ് വാ​ർ​ഷി​ക പൊ​തു​യോ​ഗം 10ന്
Saturday, September 7, 2024 6:50 AM IST
കോ​ട്ട​യം: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പ്ര​ഫ​ഷ​ണ​ൽ സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് കോ​ട്ട​യം ജി​ല്ലാ ചാ​പ്റ്റ​റി​ന്‍റെ​യും മാ​ന്നാ​നം കെ​ഇ കോ​ള​ജ് സോ​ഷ്യ​ൽ​വ​ർ​ക്ക്‌ വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ സോ​ഷ്യ​ൽ വ​ർ​ക്ക്‌ മാ​സാ​ച​ര​ണ​വും വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പ്രോ​ജ​ക്ട് പ്രൊ​പ്പോ​സ​ൽ ശി​ല്പ​ശാ​ല​യും സം​ഘ​ടി​പ്പി​ക്കും.

മാ​ന്നാ​നം കെ​ഇ കോ​ള​ജി​ൽ 10ന് ​രാ​വി​ലെ ഒ​മ്പ​തി​നു ര​ജി​സ്ട്രേ​ഷ​നോ​ടെ ആ​രം​ഭി​ക്കു​ന്ന ശി​ല്പ​ശാ​ല​യ്ക്ക് ഡോ. ​സി​ബി ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കും. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഐ​സ​ൺ വി. ​വ​ഞ്ചി​പ്പു​ര​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ക്യാ​പ്‌​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​പി. ആ​ന്‍റ​ണി ശി​ല്പ​ശാ​ല​യു​ടെ​യും കെ​ഇ കോ​ളേ​ജ് സോ​ഷ്യ​ൽ വ​ർ​ക്ക്‌ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ഡോ. ​ഐ​പ് വ​ർ​ഗീ​സ്, എം.​ബി. ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഫോ​ൺ: 9447093702, 9447858200, 9605608038.