മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടാ​വ് പി​ടി​യി​ൽ
Saturday, September 7, 2024 6:50 AM IST
കോ​ട്ട​യം: ട്രെ​യി​നി​ല്‍ യാ​ത്രയ്​ക്കി​ടെ യു​വ​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്‌​ടി​ച്ച​യാ​ളെ കോ​ട്ട​യം റെ​യി​ല്‍വേ പോ​ലീ​സ് പി​ടി​കൂ​ടി. ആ​സാം സ്വ​ദേ​ശി ദ​ര്‍ശ​ന്‍ ഛേത്രി (23)​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നു മ​ല​ബാ​ര്‍ എ​ക്‌​സ്പ്ര​സി​ലെ യാ​ത്ര​ക്കാ​രി​യു​ടെ ഫോ​ണാ​ണ് ഇ​യാ​ള്‍ മോ​ഷ്‌​ടി​ച്ച​ത്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ട്ട​യം റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നി​ലെ ഒ​ന്നാം ന​മ്പ​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍വ​ച്ച് ആ​ര്‍പി​എ​ഫ് എ​സ്‌​ഐ സ​ന്തോ​ഷ്, ഫി​ലി​പ്പ് ജോ​ണ്‍, ജി. ​വി​പി​ന്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ കോ​ട്ട​യം റെ​യി​ല്‍വേ എ​സ്എ​ച്ച്ഒ റെ​ജി പി. ​ജോ​സ​ഫ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു.