കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എം മ​രി​യ​ന്‍ പ​ദ​യാ​ത്ര
Friday, September 6, 2024 11:06 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പൊ​ൻ​കു​ന്നം ഹോ​ളി​ഫാ​മി​ലി ഫൊ​റോ​ന പ​ള്ളി​യി​ൽ​നി​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി​യി​ലേ​ക്ക് മ​രി​യ​ന്‍ പ​ദ​യാ​ത്ര ന​ട​ത്തും. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ണി ചെ​രി​പു​റം പ​ദ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.

കാ​ഞ്ഞി​ര​പ്പ​ള്ളി, പൊ​ൻ​കു​ന്നം, റാ​ന്നി-​പ​ത്ത​നം​തി​ട്ട, വെ​ളി​ച്ചി​യാ​നി, മു​ണ്ട​ക്ക​യം, പെ​രു​വ​ന്താ​നം, എ​രു​മേ​ലി ഫൊ​റോ​ന​ക​ളി​ലെ യുവ​ജ​ന​ങ്ങ​ൾ പ​ദ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കും. രൂ​പ​ത എ​സ്എം​വൈ​എം ഡയ​റ​ക്ട​ർ ഫാ. ​തോ​മ​സ് ന​രി​പ്പാ​റ​യി​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മേ​ബി​ൾ എസ്എ​ബി​എ​സ്, പ്ര​സി​ഡ​ന്‍റ് അ​ല​ൻ എ​സ്. വെ​ള്ളൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.