മ​ണ​ർ​കാ​ട്ട് പ​ന്തി​രു​നാ​ഴി ഘോ​ഷ​യാ​ത്ര ഇ​ന്ന്
Saturday, September 7, 2024 6:50 AM IST
മ​ണ​ർ​കാ​ട്: മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ലി​ലെ എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ഇ​ന്നു ന​ട​ക്കു​ന്ന പ്ര​ധാ​ന ച​ട​ങ്ങാ​ണ് പ​ന്തി​രു​നാ​ഴി ഘോ​ഷ​യാ​ത്ര. പാ​ച്ചോ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​റു​ടെ കൈ​യി​ലെ നെ​യ് നി​റ​ച്ച തേ​ങ്ങാ​മു​റി​യി​ലെ തി​രി​യി​ൽ പ​ള്ളി​യി​ലെ തൂ​ക്കു​വി​ള​ക്കി​ൽ​നി​ന്നു വൈ​ദി​ക​ൻ തീ ​പ​ക​രും. തു​ട​ർ​ന്ന് 1.30ന് ​പ​ന്തി​രു​നാ​ഴി കൈ​ക​ളി​ലേ​ന്തി വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ഘോ​ഷ​യാ​ത്ര പു​റ​പ്പെ​ടും.

പ​ള്ളി​ക്കു ചു​റ്റും മൂ​ന്നു പ്രാ​വ​ശ്യം വ​ലം​വ​ച്ച ശേ​ഷം ക​റി​നേ​ർ​ച്ച ത​യാ​റാ​ക്കു​ന്ന സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലേ​ക്ക് യാ​ത്ര എ​ത്തും. പ​ന്തി​രു​നാ​ഴി വ​യ്ക്കു​ന്ന വ​ലി​യ അ​ടു​പ്പി​ൽ പു​രോ​ഹി​ത​ൻ തീ ​പ​ക​ർ​ന്നാ​ൽ ചെ​മ്പു​ക​ളൊ​ക്കെ മ​റ്റ​ടു​പ്പു​ക​ളി​ലും ത​യാ​റാ​ക്കും. ഇ​ന്നു രാ​ത്രി 12ന് ​ശേ​ഷം ക​റി​നേ​ർ​ച്ച വി​ത​ര​ണം ആ​രം​ഭി​ക്കും.

ഇ​ന്ന​ലെ ക​ത്തീ​ഡ്ര​ലി​ലെ വി​ശു​ദ്ധ അ​ഞ്ചി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് മൈ​ലാ​പ്പു​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഐ​സ​ക് മാ​ർ ഒ​സ്താ​ത്തി​യോ​സ് പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ൽ​കു​ന്ന ക​റി​നേ​ർ​ച്ച ഒ​രു​ക്കു​ന്ന​തി​നു​ള്ള കൂ​ട്ട് ഐ​സ​ക്ക് മാ​ർ ഒ​സ്താ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ആ​ശീർ​വ​ദി​ച്ചു.