അധ്യാപകദിനത്തിൽ കുട്ടികൾ അധ്യാപകരായി
Sunday, September 8, 2024 6:57 AM IST
അ​​തി​​ര​​മ്പു​​ഴ: അ​​ധ്യാ​​പ​​ക ദി​​ന​​ത്തി​​ൽ കു​​ട്ടി​​ക​​ൾ അ​​ധ്യാ​​പ​​ക​​രാ​​യി. അ​​തി​​ര​​മ്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് എ​​ൽ​​പി സ്കൂ​​ളി​​ലാ​​ണ് വേ​​റി​​ട്ട അ​​ധ്യാ​​പ​​ക ദി​​നാ​​ഘോ​​ഷം ന​​ട​​ന്ന​​ത്. അ​​ധ്യാ​​പ​​ക​​രു​​ടെ വേ​​ഷ​​ത്തി​​ലെ​​ത്തി​​യ കു​​ട്ടി​അ​​ധ്യാ​​പ​​ക​​ർ രാ​​വി​​ലെ അ​​ധ്യാ​​പ​​ക​​രെ വ​​ര​​വേ​​റ്റു. സ്കൂ​​ൾ ലീ​​ഡ​​ർ ആ​​ഷ്‌​​ന ഷി​​ജു താ​​ത്കാ​​ലി​​ക പ്ര​​ഥ​​മാ​​ധ്യാ​​പി​​ക​​യാ​​യി ചാ​​ർ​​ജെ​​ടു​​ത്തു. സ്കൂ​​ൾ ചെ​​യ​​ർ​​മാ​​ൻ റോ​​ഷി റോ​​യി ഓ​​ഫീ​​സ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഏ​​ക​​ദി​​ന സാ​​ര​​ഥ്യം ഏ​​റ്റെ​​ടു​​ത്തു. കു​​ട്ടി അ​​ധ്യാ​​പ​​ക​​രാ​​ണ് ക്ലാ​​സു​​ക​​ളെ​​ടു​​ത്ത​​ത്.

പ്ര​​സി​​ഡ​ന്‍റ് മ​​നോ​​ജ് പി. ​​ജോ​​ണി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പി​​ടി​​എ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ൾ അ​​ധ്യാ​​പ​​ക​​ർ​​ക്ക് ആ​​ശം​​സ​​ക​​ൾ നേ​​ർ​​ന്ന് സ​​മ്മാ​​ന​​ങ്ങ​​ൾ കൈ​​മാ​​റി. 36 വ​​ർ​​ഷം അ​​ധ്യാ​​പി​​ക​​യാ​​യും പ്ര​​ഥ​​മാ​​ധ്യാ​​പി​​ക​​യാ​​യും സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ച് ഇ​​വി​​ടെ​നി​​ന്ന് വി​​ര​​മി​​ച്ച മു​​ൻ ഹെ​​ഡ്മി​​സ്ട്ര​​സ് സി​​സ്റ്റ​​ർ ഐ​​ലീ​​ൻ കു​​ള​​ങ്ങ​​ര​​യെ അ​​നു​​മോ​​ദി​​ച്ചു. ഹെ​​ഡ്മി​​സ്ട്ര​​സ് അ​​ൽ​​ഫോ​​ൻ​​സ മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​തി​​ര​​മ്പു​​ഴ പ​​ള്ളി അ​​സി​. വി​​കാ​​രി ഫാ. ​​അ​​ല​​ക്‌​​സ് വ​​ട​​ശേ​രി പൊ​​ന്നാ​​ട​​യ​​ണി​​യി​​ച്ചു.