ജ​ല്‍ ജീ​വ​ന്‍ റോ​ഡ് ത​ക​ര്‍ച്ച: കു​റി​ച്ചി​യി​ല്‍ സ​മ​രം ശ​ക്ത​മാ​വു​ന്നു
Tuesday, June 25, 2024 5:43 AM IST
കു​റി​ച്ചി: ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ പൈ​പ്പ് സ്ഥാ​പി​ക്കാ​നാ​യി കു​ഴി​ച്ച റോ​ഡു​ക​ള്‍ കോ​ണ്‍ക്രീ​റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ട​ക്കു​ന്ന സ​മ​ര​ത്തി​നു ജ​ന​കീ​യ പി​ന്തു​ണ​യേ​റു​ന്നു. സ​ചി​വോ​ത്ത​മ​പു​ര​ത്തു ന​ട​ന്ന സ​മ​ര​സ​മി​തി യോ​ഗം എ.​കെ. അ​മ്പി​ളി​ക്കു​ട്ട​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഡോ. ​വി​നു സ​ചി​വോ​ത്ത​മ​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ഴു​വ​ന്‍ റോ​ഡു​ക​ളും പു​ന​ര്‍നി​ര്‍മി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് സ​മ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ര്‍. രാ​ജ​ഗോ​പാ​ല്‍, ജ​യിം​സ് കാ​ലാ​വ​ട​ക്ക​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.