കെ​എ​സ്എ​ഫ്ഇ​യു​ടെ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ നാ​യ കു​ടു​ങ്ങി​ക്കി​ട​ന്ന​തു ര​ണ്ടു ദി​വ​സം
Monday, June 24, 2024 9:37 PM IST
മ​ണി​മ​ല: ര​ണ്ടാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​എ​സ്എ​ഫ്ഇ​യു​ടെ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ ക​യ​റി​യ നാ​യ കു​ടു​ങ്ങി​ക്കി​ട​ന്ന​ത് ര​ണ്ടു ദി​വ​സം. നാ​യ ഉ​ള്ളി​ലു​ണ്ടെ​ന്ന് അ​റി​യാ​തെ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഓ​ഫീ​സ് പൂ​ട്ടി മ‌‌​ട​ങ്ങി​യ ജീ​വ​ന​ക്കാ​രെ നാട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച മാ​ത്ര​മേ ഇ​നി ഓ​ഫീ​സ് തു​റ​ക്കാ​ൻ സാ​ധി​ക്കൂ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

നാ​യ​യെ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ മാ​ർ​ഗ​മൊ​ന്നു​മി​ല്ലെ​ന്നു കണ്ട​തോ​ടെ ആ​ഹാ​ര​വും വെ​ള്ള​വു​മാ​യി നാ​ട്ടു​കാ​ർ ര​ക്ഷ​ക​രായി. കൂ​ടി​നി​ന്ന​വ​ർ പ​ല പേ​രു​ക​ൾ സ്നേ​ഹ​ത്തോ‌​ടെ വി​ളി​ക്കു​ന്ന​തു​കേ​ട്ട് നാ​യ കെ​എ​സ്എ​ഫ്ഇ ബോ​ർ​ഡി​ന് മു​ക​ളി​ൽ വ​ന്ന് തല​യു​യ​ർ​ത്തി നോ​ക്കു​ന്ന​ത് കൗ​തു​ക​ത്തോ​ടെ​യാ​ണ് നാ‌​ട്ടു​കാ​ർ നോ​ക്കി​നി​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ജീ​വ​ന​ക്കാ​ർ എ​ത്തി​യാ​ണ് നാ​യ​യെ തു​റ​ന്നു​വി​ട്ട​ത്.