ട്രാ​ൻ​സ്ഫോ​ർമ​ർ പു​നഃ​സ്ഥാ​പി​ച്ചി​ല്ല, ചെ​ങ്ങ​ള​ത്ത് വാേ​ാൾ​ട്ടേ​ജ് ക്ഷാ​മം
Monday, June 24, 2024 7:04 AM IST
കു​മ​ര​കം: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് ചെ​ങ്ങ​ള​ത്തെ ട്രാ​ൻ​സ്ഫോ​ർമ​ർ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ എടുത്തുമാ​റ്റി​യ​തോ​ടെ നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ. കു​മ​ര​കം വൈ​ദ്യു​തി സെ​ക്‌​ഷ​ന്‍റെ പ​രി​ധി​യി​ലെ ചെ​ങ്ങ​ളം വാ​യ​ന​ശാ​ല ജം​ഗ്ഷ​നി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റാ​ണ് മൂ​ന്നാ​ഴ്ച മു​ന്പ് അ​ധി​കൃ​ത​ർ എ​ടു​ത്തു​കൊ​ണ്ട് പാേ​യ​ത്.

ട്രാ​ൻ​സ്ഫോ​ർമ​ർ ഇ​വി​ടെ തി​രി​കെ സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​നി​യും തയാ​റാ​യി​ട്ടി​ല്ല. ഇതു മൂലം പ്ര​ദേ​ശ​ത്ത് വ​ലി​യ തോ​തി​ലു​ള്ള വോ​ൾ​ട്ടേ​ജ് ക്ഷാ​മ​ം അനു ഭവപ്പെടുകയാണ്.

പ​ല​പ്പോ​ഴും വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ കേ​ട് വ​രു​ന്ന​തും പ​തി​വാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ട്രാ​ൻ​സ്ഫോ​മ​ർ പു​നഃ​സ്ഥാ​പി​ച്ച് വോ​ൾ​ട്ടേ​ജ് പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.