കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Sunday, June 23, 2024 4:43 AM IST
തി​ട​നാ​ട്: ഈ​രാ​റ്റു​പേ​ട്ട-​കാ​ഞ്ഞി​ര​പ്പ​ള്ളി റോ​ഡി​ൽ തി​ട​നാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​ക്കു സ​മീ​പം കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു രണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ട​നാ​ട് കാ​വും​ഭാ​ഗം സ്വ​ദേ​ശി​ക​ളാ​യ ആ​ൽ​ബി​ൻ ജോ​സ​ഫ് (19), അ​മ​ൽ(19) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഈ​രാ​റ്റു​പേ​ട്ട​യി​ൽ​നി​ന്നു വ​ന്ന ബൈ​ക്കും ക​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ​നി​ന്നു വ​ന്ന കാ​റും ത​മ്മി​ലാ​ണ് ഇ​ടി​ച്ച​ത്. ഇ​രു​വാ​ഹ​ന​ങ്ങ​ളും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ​വ​രെ ചേ​ർ​പ്പു​ങ്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ള​ങ്ങു​ളം: പാ​ലാ-​പൊ​ൻ​കു​ന്നം റോ​ഡി​ൽ ര​ണ്ടാം​മൈ​ലി​ൽ കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്‌​കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. ചെ​റു​വ​ള്ളി ഇ​രു​മ്പു​കു​ഴി​യി​ൽ അ​ന​ന്തു ബാ​ല​കൃ​ഷ്ണ​നാ(24)​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.15നാ​യി​രു​ന്നു അ​പ​ക​ടം. കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം മു​ണ്ട​ക്ക​യ​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ്രീ​റാം ഫൈ​നാ​ൻ​സി​യേ​ഴ്‌​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് അ​നന്തു.