ആ​​തു​​ര​​ദാ​​സ് സ്വാ​​മി​ മ​​ഹാ​​സ​​മാ​​ധി വാ​​ര്‍​ഷി​​കം
Saturday, June 22, 2024 6:48 AM IST
കോ​​​ട്ട​​​യം: കു​​​റി​​​ച്ചി ആ​​​തു​​​രാ​​​ശ്ര​​​മം മ​​​ഠാ​​​ധി​​​പ​​​തി​​​യും ആ​​​തു​​​രാ​​​ശ്ര​​​മം ഹോ​​​മി​​​യോ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ്, ആ​​​തു​​​ര​​​സേ​​​വാ​​​സം​​​ഘം ചാ​​​രി​​​റ്റ​​​ബി​​​ള്‍ സൊ​​​സൈ​​​റ്റി, ബ്ര​​​ഹ്മ​​​വി​​​ദ്യാ​​​ശ്ര​​​മം ട്ര​​​സ്റ്റ് എ​​​ന്നി​​​വ​​​യു​​​ടെ സ്ഥാ​​​പ​​​ക​​​നു​​​മാ​​​യി​​​രു​​​ന്ന ആ​​​തു​​​ര​​​ദാ​​​സ് സ്വാ​​​മി​​​യു​​​ടെ 13-ാമ​​​ത് മ​​​ഹാ​​​സ​​​മാ​​​ധി വാ​​​ര്‍​ഷി​​​ക​​​വും 111-ാം ജ​​​യ​​​ന്തി​​​യും 23, 24 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ കു​​​റി​​​ച്ചി ആ​​​തു​​​രാ​​​ശ്ര​​​മ​​​ത്തി​​​ല്‍ ന​​​ട​​​ത്തും. മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ് സ​​​മാ​​​ധി വാ​​​ര്‍​ഷി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

24നു ​​​രാ​​​വി​​​ലെ 10ന് ​​​ജ​​​യ​​​ന്തി സ​​​മ്മേ​​​ള​​​നം ഗോ​​​വ ഗ​​​വ​​​ര്‍​ണ​​​ര്‍ പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ന്‍ പി​​​ള്ള ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ആ​​​തു​​​ര​​​സേ​​​വാ സം​​​ഘം പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ നാ​​​യ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

ജോ​​​ബ് മൈ​​​ക്കി​​​ള്‍ എം​​​എ​​​ല്‍​എ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ക്‌​​​നാ​​​നാ​​​യ സ​​​ഭ വ​​​ലി​​​യ മെ​​​ത്രാേ​​​പ്പാ​​​ലീ​​​ത്ത കു​​​ര്യാ​​​ക്കോ​​​സ് മാ​​​ര്‍ സേ​​​വേ​​​റി​​​യോ​​​സ്, അ​​​ദ്വൈ​​​ത വി​​​ദ്യാ​​​ശ്ര​​​മം മ​​​ഠാ​​​ധി​​​പ​​​തി സ്വാ​​​മി വി​​​ശാ​​​ലാ​​​ന​​​ന്ദ എ​​​ന്നി​​​വ​​​ര്‍ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

കേ​​​ര​​​ള ആ​​​ഗ്രോ മെ​​​ഷി​​​ന​​​റി കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ സി.​​​കെ. ശ​​​ശി​​​ധ​​​ര​​​ന്‍, കേ​​​ര​​​ള ഫോ​​​റ​​​സ്റ്റ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് കോ​​​ര്‍​പ​​റേ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​പേ​​​ഴ്സ​​​ണ്‍ ല​​​തി​​​ക സു​​​ഭാ​​​ഷ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.