മ​​ഹാ​​ക​​വി ഉ​​ള്ളൂ​​രി​​ന് ജ​​ന്മ​​നാ​​ട് പ്ര​​ണാ​​മം അ​​ര്‍പ്പി​​ച്ചു
Monday, June 17, 2024 6:53 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ആ​​ധു​​നി​​ക ക​​വി​​ത്ര​​യ​​ത്തി​​ല്‍പ്പെ​​ട്ട മ​​ഹാ​​ക​​വി ഉ​​ള്ളൂ​​രി​​ന് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ എ​​ഴു​​പ​​ത്തി​​യ​​ഞ്ചാം ച​​ര​​മ​​വാ​​ര്‍ഷി​​ക ദി​​ന​​ത്തി​​ല്‍ ജ​​ന്മ​​നാ​​ട് സ്മ​​ര​​ണാ​​ഞ്ജ​​ലി അ​​ര്‍പ്പി​​ച്ചു. ഉ​​ള്ളൂ​​രി​​ന്‍റെ പേ​​രി​​ലു​​ള്ള ന​​ഗ​​ര​​സ​​ഭ വ​​ക ലൈ​​ബ്ര​​റി​​യി​​ല്‍ ഛായാ​​ചി​​ത്രം അ​​നാ​​ച്ഛാ​​ദ​​നം ചെ​​യ്തു കൊ​​ണ്ടാ​​ണ് മ​​ഹാ​​ക​​വി​​യെ ജ​​ന്മ​​നാ​​ട് അ​​നു​​സ്മ​​രി​​ച്ച​​ത്.

1949 ജൂ​​ണ്‍ 15ന് ​​എ​​ഴു​​പ​​ത്തി​​ര​​ണ്ടാ​​മ​​ത്തെ വ​​യ​​സി​​ലാ​​ണ് ഉ​​ള്ളൂ​​ര്‍ വി​​ട​​പ​​റ​​ഞ്ഞ​​ത്. മു​​നിസി​​പ്പ​​ല്‍ ലൈ​​ബ്ര​​റി​​യി​​ല്‍ ചേ​​ര്‍ന്ന അ​​നു​​സ്മ​​ര​​ണ ച​​ട​​ങ്ങി​​ല്‍ ന​​ഗ​​ര​​സ​​ഭ വൈ​​സ് ചെ​​യ​​ര്‍മാ​​ന്‍ മാ​​ത്യൂ​​സ് ജോ​​ര്‍ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ചെ​​യ​​ര്‍പേ​​ഴ്‌​​സ​​ണ്‍ ബീ​​ന ജോ​​ബി ഉ​​ള്ളൂ​​രി​​ന്‍റെ ഛായ​​ചി​​ത്രം അ​​നാ​​ച്ഛാ​​ദ​​നം ചെ​​യ്തു.

കൗ​​ണ്‍സി​​ല​​ര്‍മാ​​രാ​​യ കു​​ഞ്ഞു​​മോ​​ള്‍ സാ​​ബു, സ​​ന്തോ​​ഷ് ആ​​ന്‍റ​​ണി, റീ​​ഡേ​​ഴ്‌​​സ് ഫോ​​റം പ്ര​​സി​​ഡ​​ന്‍റ് കു​​ര്യ​​ന്‍ തൂ​​മ്പു​​ങ്ക​​ല്‍, ഹെ​​ല്‍ത്ത് സൂ​​പ്പ​​ര്‍വൈ​​സ​​ര്‍ എ​​ന്‍.​​എ​​സ്. ഷൈ​​ന്‍, എ​​സ്. സ്റ്റാ​​ന്‍ലി, ലൈ​​ബ്രേ​​റി​​യ​​ന്‍ ശ്രീ​​കു​​മാ​​ര്‍, എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.