ആ​​​ദ​​​ര​​​വ് അ​​​ര്‍പ്പി​​​ക്കാ​​​ന്‍ ആ​​​യി​​​ര​​​ങ്ങ​​​ള്‍ : പാ​​​യി​​​പ്പാ​​​ട്ടെയും ഇ​​​ത്തി​​​ത്താ​​​ന​​​ത്തെയും ഇ​​​ട​​​വ​​​ഴി​​​ക​​​ള്‍ തി​​​ങ്ങി​​​നി​​​റ​​​ഞ്ഞു
Monday, June 17, 2024 6:53 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: കു​​​വൈ​​​റ്റി​​​ലെ തൊ​​​ഴി​​​ലാ​​​ളി ക്യാ​​​മ്പി​​​ലു​​​ണ്ടാ​​​യ അ​​​ഗ്നി​​​ബാ​​​ധ​​​യി​​​ല്‍ ജീ​​​വ​​​ന്‍ പൊ​​​ലി​​​ഞ്ഞ പാ​​​യി​​​പ്പാ​​​ട് ക​​​ടു​​​ങ്ങാ​​​ട്ടാ​​​യ പാ​​​ല​​​ത്തി​​​ങ്ക​​​ല്‍ ഷി​​​ബു വ​​​ര്‍ഗീ​​​സി​​​നേ​​​യും ഇ​​​ത്തി​​​ത്താ​​​നം കി​​​ഴ​​​ക്കേ​​​ട​​​ത്ത് ശ്രീ​​​ഹ​​​രി പ്ര​​​ദീ​​​പി​​​നെ​​​യും ഒ​​​രു നോ​​​ക്കു​​​കാ​​​ണാ​​​ന്‍ ഇ​​​ട​​​വ​​​ഴി​​​ക​​​ളി​​​ല്‍ തി​​​ങ്ങി​​​നി​​​റ​​​ഞ്ഞ് വ​​​ന്‍ജ​​​നാ​​​വ​​​ലി. ഇ​​​രു​​​വ​​​രു​​​ടേ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പേ​​​ത​​​ന്നെ ഇ​​​വ​​​രു​​​ടെ വീ​​​ടു​​​ക​​​ളും സമീപ ഇട​​​ങ്ങ​​​ളും ജ​​​ന​​​സ​​​മു​​​ദ്ര​​​മാ​​​യി. കൂ​​​പ്പു​​​കൈ​​​ക​​​ളോ​​​ടെ​​​യും നി​​​റ​​​ക​​​ണ്ണു​​​ക​​​ളോ​​​ടെ​​​യും അ​​​മ്മ​​​മാ​​​ര​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍ കാ​​​ത്തു​​​നി​​​ല്‍ക്കു​​​ന്ന കാ​​​ഴ്ച ഹൃ​​​ദ​​​യ​​​ഭേ​​​ദ​​​ക​​​മാ​​​യി​​​രു​​​ന്നു.

ചീ​​​ഫ് വി​​​പ്പ് ഡോ.​​​എ​​​ന്‍. ജ​​​യ​​​രാ​​​ജ്, എംഎൽഎമാരായ മാത്യു ടി. തോമസ്, സി.​​​കെ. ആ​​​ശ, ഇ​​​ത്തി​​​ത്താ​​​നം പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​സോ​​​ണി മു​​​ണ്ടു​​​ന​​​ട​​​യ്ക്ക​​​ല്‍, പ​​​ള്ളം ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഫ. ടോ​​​മി​​​ച്ച​​​ന്‍ ജോ​​​സ​​​ഫ്, മാ​​​ട​​​പ്പ​​​ള്ളി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്‍. രാ​​​ജു, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗങ്ങളായ മ​​​ഞ്ജു സു​​​ജി​​​ത്ത്,

പി.കെ. വൈശാഖ്, മു​​​ന്‍ എം​​​എ​​​ല്‍എ​​​മാ​​​രാ​​​യ കെ.​​​സി. ജോ​​​സ​​​ഫ്, ജോ​​​സ​​​ഫ് എം. ​​​പു​​​തു​​​ശേ​​​രി, രാ​​​ജു ഏ​​​ബ്ര​​​ഹാം, പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ സു​​​ജാ​​​ത സു​​​ശീ​​​ല​​​ന്‍, കെ.​​​എ​​​ന്‍. സു​​​വ​​​ര്‍ണ​​​കു​​​മാ​​​രി, കെ.​​​ഡി. മോ​​​ഹ​​​ന​​​ന്‍, സി​​​പി​​​എം ജി​​​ല്ലാ​​​സെ​​​ക്ര​​​ട്ട​​​റി എ.​​​വി. റ​​​സ​​​ല്‍, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് നാ​​​ട്ട​​​കം സു​​​രേ​​​ഷ്, ബി​​​ജെ​​​പി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ലി​​​ജി​​​ന്‍ലാ​​​ല്‍,

ആ​​​ര്‍ജെ​​​ഡി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി തോ​​​മ​​​സ്, ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ളാ കോ​​​ണ്‍ഗ്ര​​​സ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്യൂ​​​സ് ജോ​​​ര്‍ജ്, ഡോ. ​​​റൂ​​​ബി​​​ള്‍ രാ​​​ജ്, വി​​​വി​​​ധ രാ​​​ഷ്‌​​​ട്രീ​​​യ ക​​​ക്ഷി നേ​​​താ​​​ക്ക​​​ളാ​​​യ വി.​​​ജെ. ലാ​​​ലി, മാ​​​ത്തു​​​ക്കു​​​ട്ടി പ്ലാ​​​ത്താ​​​നം, അ​​​ഡ്വ. ജോ​​​സി സെ​​​ബാ​​​സ്റ്റ്യ​​​ന്‍, ഡോ. ​​​അ​​​ജീ​​​സ് ബെ​​​ന്‍ മാ​​​ത്യൂ​​​സ്, ബെ​​​റ്റി ടോ​​​ജോ, കെ.​​​ജി. രാ​​​ജ്‌​​​മോ​​​ഹ​​​ന്‍, ബി. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​മേ​​​നോ​​​ന്‍,

ര​​​തീ​​​ഷ് ചെ​​​ങ്കി​​​ലാ​​​ത്ത്, കെ.​​​സി. ജോ​​​സ​​​ഫ്, സ​​​ജി മ​​​ഞ്ഞ​​​ക്ക​​​ട​​​മ്പി​​​ല്‍, ഡെ​​​ന്നീ​​​സ് ജോ​​​സ​​​ഫ്, സോ​​​ബി​​​ച്ച​​​ന്‍ ക​​​ണ്ണ​​​മ്പ​​​ള്ളി, ടി.​​​എ​​​സ്. സ​​​ലീം, ബി​​​നു സോ​​​മ​​​ന്‍, ബാ​​​ബു കോ​​​യി​​​പ്പു​​​റം, എ​​​സ്എ​​​ന്‍ഡി​​​പി യൂ​​​ണി​​​യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഗി​​​രീ​​​ഷ് കോ​​​നാ​​​ട്ട്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എം. ച​​​ന്ദ്ര​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ആ​​​ദ​​​ര​​​വ​​​ര്‍പ്പി​​​ക്കാ​​​നെ​​​ത്തി​​​യ​​​വ​​​രി​​​ല്‍പ്പെ​​​ടു​​​ന്നു.