നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി
Sunday, June 16, 2024 10:22 PM IST
മു​ണ്ട​ക്ക​യം: ദേ​ശീ​യ​പാ​ത​യി​ൽ മു​ണ്ട​ക്ക​യം മു​പ്പ​ത്തി​നാ​ലാം​മൈ​ലി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. വീ​ട്ടു​കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പാ​ഞ്ചാ​ലി​മേ​ട്ടി​ൽ​നി​ന്നു തി​രി​കെ ഈ​രാ​റ്റു​പേ​ട്ട​യി​ലേ​ക്ക് പോ​യ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് പാ​ത​യു​ടെ വ​ശ​ത്തെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ മുപ്പത്തിനാലാംമൈൽ കോ​ന്നോ​ത്ത് കെ.​ജെ. മേരിക്കു​ട്ടി​യു​ടെ വീ​ടി​ന് സാ​ര​മാ​യി കേ​ടു​പാ​ട് സം​ഭ​വി​ച്ചു. അ​പ​ക​ട സ​മ​യ​ത്ത് മു​റി​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന വീ​ട്ടു​കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കി​ല്ല.