കരവിരുതിലൂടെ വ​സ്ത്ര​ങ്ങ​ളി​ൽ വി​സ്മ​യം തീ​ർ​ത്തവ​രാ​ണ് പ​ത്മ​ശാ​ലി​യ​ര്‍: മ​ന്ത്രി
Sunday, September 29, 2024 12:07 AM IST
ചേർ​ത്ത​ല: പ​രു​ത്തി​യി​ൽനി​ന്നു നൂ​ലു​ണ്ടാ​ക്കി വ​സ്ത്ര​ങ്ങ​ൾ നെ​യ്യു​ന്ന​തി​നു മു​മ്പേ നാ​ട്ടി​ൽ വ​സ്ത്ര​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​വ​രു​ടെ പേ​രാ​ണ് പ​ത്മ​ശാ​ലി​യ​ർ എ​ന്ന് മ​ന്ത്രി പി.​പ്ര​സാ​ദ്. കേ​ര​ള പ​ത്മ​ശാ​ലി​യ സം​ഘം വ​നി​താ വി​ഭാ​ഗം ചേ​ർ​ത്ത​ല - അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ താ​ലൂ​ക്ക് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഓ​രോ സ​മു​ദാ​യ​ത്തി​നും ഒ​രു ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ കൊ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും മ​നു​ഷ്യ​രു​ടെ നാ​ണം മ​റ​യ്ക്കു​ന്ന വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വമാ​ണ് പ​ത്മ​ശാ​ലി​ക സം​ഘം നി​ർ​വ​ഹി​ച്ച​ത്. ലോ​ക​ത്ത് ക​ര വി​രു​തി​ലൂ​ടെ വ​സ്ത്ര​ങ്ങ​ളി​ൽ വി​സ്മ​യം തീ​ർ​ത്ത് അ​ദ്ഭു​ത​പ്പെ​ടു​ത്തി​യ​വ​രാ​ണ് പ​ത്മ​ശാ​ലി​യ​രെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ചേ​ർ​ത്ത​ല വ​ട​ക്കേ അ​ങ്ങാ​ടി​യി​ൽ നി​ന്നു പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് സ​മ്മേ​ള​ന ന​ഗ​രി​യി​ൽ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ച്ചേ​ർ​ന്ന​ത്. ചേ​ർ​ത്ത​ല എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ താ​ലൂ​ക്ക് വ​നി​താ പ്ര​സി​ഡ​ൻ​റ് എ​സ്.​സീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​വി​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഗീ​ത കൊ​മ്മേ​രി, കെ​പി​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പി. ​വി​ശ്വം​ഭ​ര​ൻ പി​ള്ള, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ബാ​ബു, താ​ലൂ​ക്ക് വ​നി​താ സെ​ക്ര​ട്ട​റി അ​ജി​ത​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.