ചു​ണ്ട​നി​ൽ അ​ങ്കം പ​യ​റ്റാ​ൻ ഇ​ടു​ക്കി​ക്കാ​രും
Sunday, September 29, 2024 12:07 AM IST
ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബ് -കൈ​ന​ക​രി​ക്കുവേ​ണ്ടി തു​ഴ​യാ​ൻ ഇ​ടു​ക്കിയി​ലെ കാ​യി​കതാ​ര​ങ്ങ​ളും. നെ​ടു​ങ്ക​ണ്ടം സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​നി​ലെ (എ​ൻ​എ​സ്എ) സ​ഹ​പ​രി​ശീ​ല​ക​രാ​യ അ​ഭി​ജി​ത്ത് എം.​മ​ഹേ​ഷും അ​ഖി​ൽ ജോ​ണു​മാ​ണ് വീ​യ​പു​രം ചു​ണ്ട​ൻവ​ള്ളം തു​ഴ​യു​ന്ന വി​ബി​സി കൈ​ന​ക​രി​യു​ടെ താ​ര​ങ്ങ​ൾ.

ഇ​രു​വ​രും ജൂ​ഡോ, സാം​ബോ, ഗു​സ്തി, ജൂ​ഡോ ആ​യോ​ധ​ന ക​ല​ക​ളി​ൽ ദേ​ശീ​യ മെ​ഡ​ൽ ജേ​താ​ക്ക​ളു​മാ​ണ്. ര​ണ്ടു വ​ർ​ഷ​മാ​യി നെ​ഹ്റു ട്രോ​ഫി വ​ള്ളം ക​ളി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ക​രി​ങ്കു​ന്നം മ​ല​യി​ൽ വീ​ട്ടി​ൽ മ​ഹേ​ഷ് ഷേ​ർ​ളി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ഭി​ജി​ത്ത്. നെ​ടു​ങ്ക​ണ്ടം മ​ഞ്ഞ​പ്പെ​ട്ടി പു​ത്ത​ൻ​വീ​ട്ടി​ൽ സ​ന്തോ​ഷ് -ബി​ൻ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ഖി​ൽ ജോ​ൺ.