ദ​ർ​ശ​ന​പു​ണ്യ​മേ​കി വെ​ട്ടി​ക്കോ​ട് ആ​യി​ല്യം എ​ഴു​ന്ന​ള്ള​ത്ത്
Sunday, September 29, 2024 12:07 AM IST
ചാരും​മൂ​ട്: ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ൾ​ക്ക് ദ​ർ​ശ​ന പു​ണ്യ​മേ​കി ആ​ദി​മൂ​ലം വെ​ട്ടി​ക്കോ​ട്‌ ശ്രീ ​നാ​ഗ​രാ​ജ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ആ​യി​ല്യം എ​ഴു​ന്ന​ള്ള​ത്ത് ഭ​ക്തി സാ​ന്ദ്ര​മാ​യി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പു​റ​പ്പാ​ട്‌ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കംകു​റി​ച്ചു.

നാ​ഗ​രാ​ജ സ്‌​തു​തി​യും പു​ള്ളു​വ​ൻ​പാ​ട്ടും അ​ന്ത​രീ​ക്ഷ​ത്തെ ഭ​ക്തി​യി​ല​ലി​യി​ച്ചു. ആ​ദ്യം പ​ഞ്ച​വാ​ദ്യ​വും അ​തി​നു പി​ന്നി​ലാ​യി താ​ല​പ്പൊ​ലി​യും തു​ട​ർ​ന്ന് എ​ഴു​ന്ന​ള്ള​ത്തും മേ​പ്പ​ള്ളി​ൽ ഇ​ല്ലം നി​ല​വ​റ​യി​ലേ​ക്ക്‌ നീ​ങ്ങി. നി​ല​വ​റ​യി​ലെ പൂ​ജാ​ദി​ക​ൾ​ക്ക് ശേ​ഷം നാ​ഗ​രാ​ജാ​വി​നെ ക്ഷേ​ത്ര​ത്തി​ലേ​ക്ക്‌ തി​രി​കെ എ​ഴു​ന്ന​ള്ളി​ച്ചു. ആ​ചാ​ര​പ്ര​കാ​രം എ​ഴു​ന്ന​ള്ള​ത്ത്‌ ക്ഷേ​ത്ര​ത്തി​നു വ​ലം വ​ച്ച​തോ​ടെ ച​ട​ങ്ങി​ന് സ​മാ​പ്‌​തി​യാ​യി.

ഇ​ന്ന്‌ ഇ​ള​നീ​ര​ഭി​ഷേ​കം ചെ​യ്‌​ത് ഉ​ച്ച​പൂ​ജ​യ്ക്ക് ശേ​ഷം ശു​ദ്ധി​ക​ല​ശം ന​ട​ത്തി ആ​യി​ല്യ ഉ​ത്സ​വ ച​ട​ങ്ങു​ക​ൾ​ക്ക് സ​മാ​പ​നം കു​റി​ക്കും.