മ​കം ജ​ലോ​ത്സ​വം ഇ​ന്ന് പ​മ്പ​യാ​റ്റി​ല്‍
Sunday, September 29, 2024 12:07 AM IST
എടത്വ: ​കു​ട്ട​നാ​ട് ദ്രാ​വി​ഡ പൈ​തൃ​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത് മ​കം ജ​ലോ​ത്സ​വം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​ക്ക് സ​മീ​പം പ​മ്പ​യാ​റ്റി​ല്‍ ന​ട​ക്കും. വെ​പ്പ് ബി ​ഗ്രേ​ഡ്, മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്, 14 തു​ഴ വ​ള്ള​ങ്ങ​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

ഉച്ചകഴിഞ്ഞു ര​ണ്ടി​ന് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.ബി. ഗി​രീഷ്‌​കു​മാ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെയ്യും. പ്ര​സി​ഡ​ന്‍റ് പി.​എം. ഉ​ത്ത​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി ജോ​ളി മാ​സ്ഡ്രി​ല്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. സ​മ്മാ​ന​ദാ​നം സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​അ​ന്‍​വ​ര്‍ നി​ര്‍​വ​ഹി​ക്കും. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജി വ​ര്‍​ഗീ​സ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​നു ഐ​സ​ക് രാ​ജു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രേ​ഷ്മ ജോ​ണ്‍​സ​ണ്‍, ദ്രാ​വി​ഡ പൈ​തൃ​ക​വേ​ദി സെ​ക്ര​ട്ട​റി ജി. ​ജ​യ​ച​ന്ദ്ര​ന്‍, സ്റ്റാ​ര്‍​ളി ജോ​സ​ഫ്, ജെ​യി​ന്‍ മാ​ത്യു, ബാ​ബു മ​ണ്ണാം​തു​രു​ത്തി​ല്‍, ബെ​റ്റി ജോ​സ​ഫ്, ബി​ജു മു​ള​പ്പ​ഞ്ചേ​രി​ല്‍ , ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. വ​യ​നാ​ട് ദു​ര​ന്ത​ഭൂ​മി​യി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ നേ​തൃ​ത്വം ന​ല്‍​കി​യ കു​ട്ട​നാ​ട് റെ​സ്‌​ക്യൂ ടീം ​അം​ഗ​ങ്ങ​ളാ​യ അ​നൂ​പ്, ജി​ജോ ജോ​ര്‍​ജ്ജ്, ശ്യം ​സു​ന്ദ​ര്‍, ജി​ജോ സേ​വ്യ​ര്‍, ദി ​ഫോ​ര്‍​ത്ത് ചാ​ന​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ റി​ക്‌​സ​ണ്‍ എ​ട​ത്തി​ല്‍ എ​ന്നി​വ​രെ ആ​ദ​രി​ക്കും.