ബി​രു​ദ​ദാ​ന സ​മ്മേ​ള​നം ന​ട​ത്തി
Saturday, September 28, 2024 6:09 AM IST
ചേ​ര്‍​ത്ത​ല: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഫാം​ഡി, ബി​ഫാം വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന സ​മ്മേ​ള​നം ലൂ​ർ​ദ് ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ.​ ജോ​ർ​ജ് സെ​ക്വേ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ.​ സി​സ്റ്റ​ര്‍ പി.​എ. ഡെ​യ്സി സ്വാ​ഗ​തം പ​റ​ഞ്ഞു. നി​ര്‍​മ​ല പ്രൊ​വി​ൻ​സ് സി​സ്റ്റ​ർ സി​സി​ൽ തെ​രേ​സ എം​എ​സ്ജെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ.​ഡോ.​പി.​ ജ​യ​ശേ​ഖ​ര്‍ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

കോ​ള​ജ് ഡ​യ​റ​ക്ട​ർ ഡോ. ​സി​സ്റ്റ​ര്‍ ബെ​റ്റി കാ​ർ​ള അ​ക്കാ​ദ​മി​ക് എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു, പ്ര​ഫ.​ഡോ.​ ക​വി​ത വാ​സു​ദേ​വ​ൻ ഫാ​ർ​മ​സി സ​ത്യ​വാ​ച​കം ചൊ​ല്ലി​കൊ​ടു​ത്തു. പ്ര​ഫ. ഡോ. ​ജി.​ ബോ​ബി ജോ​ൺ​സ്, ഡോ. ​സി​ബി ജോ​സ​ഫ്, പ്ര​ഫ. പി.​എ. താ​ഹി​മോ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.