മാ​ക്ഫാ​സ്റ്റി​ല്‍ അ​ന്താ​രാ​ഷ്‌ട്ര കോ​ണ്‍​ഫ​റ​ന്‍​സ്
Tuesday, November 12, 2024 8:00 AM IST
തി​രു​വ​ല്ല: മാ​ര്‍ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ഫോ​ര്‍ അ​ഡ്വാ​ന്‍​സ് സ്റ്റ​ഡീ​സി​ല്‍ അ​ഡ്വാ​ന്‍​സ്‌​മെ​ന്‍റ് ആ​ന്‍​ഡ് ഇ​ന്നോ​വേ​ഷ​ന്‍​സ് ഇ​ന്‍ ഫൈ​റ്റോ​കെ​മി​സ്ട്രി, ന്യൂ​ട്രോ സ്യൂ​ട്ടി​ക്ക​ല്‍​സ് ആ​ന്‍​ഡ് ഫം​ഗ്ഷ​ണ​ല്‍ ഫു​ഡ്‌​സ് എ​ന്ന വി​ഷ​യ​ത്തി​ല്‍ ദ്വി​ദി​ന അ​ന്താ​രാ​ഷ്‌ട്ര കോ​ണ്‍​ഫ​റ​ന്‍​സി​നു തു​ട​ക്ക​മാ​യി.

സി​എ​സ്‌​ഐ​ആ​ര്‍ - എ​ന്‍​ഐ​എ​സ്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​സി. അ​ന​ന്ത​രാ​മ​കൃ​ഷ്ണ​ന്‍ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള അ​ക്കാ​ഡ​മി ഓ​ഫ് സ​യ​ന്‍​സ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജി.​എം. നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വ​ര്‍​ഗീ​സ് കെ. ​ചെ​റി​യാ​ന്‍, റി​സ​ര്‍​ച്ച് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​മാ​ത്യു മ​ഴ​വ​ഞ്ചേ​രി​ല്‍, കേ​ര​ള അ​ക്കാ​ഡ​മി ഓ​ഫ് സ​യ​ന്‍​സ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​കെ.​ബി. ര​മേ​ശ് കു​മാ​ര്‍, എം​ജി സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ര്‍ ഡോ. ​സി.​എം. ശ്രീ​ജി​ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ല്‍ പ്ര​കൃ​തി​ദ​ത്ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​സ​ക്തി ച​ര്‍​ച്ച​ചെ​യ്യു​ന്ന കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ഡോ. ​ഹാ​ഷിം എ​ന്‍​ഡോ​വ്‌​മെ​ന്‍റ് പ്ര​ഭാ​ഷ​ണ​വും അ​വാ​ര്‍​ഡു​ദാ​ന​വും ന​ട​ക്കും.

പ്ര​ഫ. ല​ളി​ത് ജ​യാ​സിം​ഗ് (ശ്രീ​ല​ങ്ക), പ്ര​ഫ. ഫ​രി​ദ അ​ബാ​സ് (മ​ലേ​ഷ്യ), ഡോ. ​കോ​ലി​സ് അ​ബ്ദു​റ​ഹി ഔ​ദാ (ഇ​ന്തോ​നേ​ഷ്യ) എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.

മാ​ക്ഫാ​സ്റ്റ് കോ​ള​ജ് ഫു​ഡ് ടെ​ക്‌​നോ​ള​ജി ആ​ന്‍​ഡ് ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ​യും സ്‌​കൂ​ള്‍ ഓ​ഫ് ബ​യോ​സ​യ​ന്‍​സി​ന്‍റെ​യും കോ​ള​ജ് ഡെ​വ​ല​പ്‌​മെ​ന്‍റ് കൗ​ണ്‍​സി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ര​ള അ​ക്കാ​ഡ​മി ഓ​ഫ് സ​യ​ന്‍​സ​സ് തി​രു​വ​ന​ന്ത​പു​ര​മാ​ണ് കോ​ണ്‍​ഫ​റ​ന്‍​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​യി നാ​നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.