ബാ​ഗ് അ​പ​ഹ​രി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, November 13, 2024 4:16 AM IST
തി​രു​വ​ല്ല: യു​വ​തി​യെ​യും സു​ഹൃ​ത്തി​നെ​യും ഭ​യ​പ്പെ​ടു​ത്തി മൊ​ബൈ​ൽ ഫോ​ൺ അ​ട​ങ്ങി​യ ബാ​ഗ് അ​പ​ഹ​രി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. ഇ​ര​വി​പേ​രൂ​ർ വ​ള്ളം​കു​ളം ഈ​സ്റ്റ്‌ ന​ന്നൂ​ർ രാ​ജി ഭ​വ​നി​ൽ സു​ജി​ത് ച​ന്ദ്ര​നാ​ണ് (40) അ​റ​സ്റ്റി​ലാ​യ​ത്.

ത​ടി​യൂ​ർ സ്വ​ദേ​ശി​നി​യു​ടെ ബാ​ഗാ​ണ് മോ​ഷ്ടാ​വ് ക​വ​ർ​ന്ന​ത്. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടേ​കാ​ലോ​ടെ തി​രു​വ​ല്ല ക​റ്റോ​ട് നി​ക്കോ​ൾ​സ​ൺ സ്കൂ​ളി​നു മു​ന്നി​ൽ സു​ഹൃ​ത്തി​നെ കാ​ത്ത് കാ​റി​ൽ ഇ​രി​ക്കു​മ്പോ​ൾ അ​രി​കി​ലെ​ത്തി​യ സു​ജി​ത് ച​ന്ദ്ര​ൻ കാ​റി​ന്‍റെ ഡോ​ർ വ​ലി​ച്ചു​തു​റ​ന്ന് യു​വ​തി​യു​ടെ മ​ടി​യി​ലി​രു​ന്ന ബാ​ഗ് അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​യെ​യും സു​ഹൃ​ത്തി​നെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് 35,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗ് അ​പ​ഹ​രി​ച്ച​തെ​ന്നു പ​റ​യു​ന്നു.

യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത തി​രു​വ​ല്ല പോ​ലീ​സ് സ​മാ​ന​ കു​റ്റ​കൃ​ത്യ​ത്തി​ൽ​പ്പെ​ട്ട പ്ര​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ചി​ത്ര​ങ്ങ​ൾ യു​വ​തി​യെ​യും സു​ഹൃ​ത്തി​നെയും കാ​ട്ടി ഒ​ടു​വി​ൽ സു​ജി​ത്തി​നെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, പി​റ്റേ​ന്ന് വീ​ട്ടി​ൽനി​ന്ന് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി.

കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.