സേ​വ​നം ന​ല്‍​കു​ന്ന​തി​ല്‍ വീ​ഴ്ച: ഇ​ന്‍​ഷ്വറ​ന്‍​സ് ക​മ്പ​നി ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വ്
Wednesday, November 13, 2024 4:16 AM IST
പ​ത്ത​നം​തി​ട്ട: സേ​വ​നം ന​ല്‍​കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ ഇ​ന്‍​ഷ്വറ​ന്‍​സ് ക​മ്പ​നി 52,310 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര ക​മ്മീഷ​ന്‍ ഉ​ത്ത​ര​വി​ട്ടു. പ​ത്ത​നം​തി​ട്ട ന​ന്നു​വ​ക്കാ​ട് ജീ​സ​സ് ന​ഗ​ര്‍ മേ​ലേ​ക്കൂ​റ്റ് പി.​കെ. ജേ​ക്ക​ബ് ന​ല്‍​കി​യ ഹ​ര്‍​ജി അ​നു​വ​ദി​ച്ചുകൊ​ണ്ട് ടാ​റ്റാ എ​ഐ​ജി ലൈ​ഫ് ഇ​ന്‍​ഷ്വറ​ന്‍​സ് ക​മ്പ​നി മാ​നേ​ജ​ര്‍​ക്ക് എ​തി​രേ​യാ​ണ് ഉ​ത്ത​ര​വ്.

ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ മി​നി മ​ര​ണ​മ​ട​ഞ്ഞ​തി​നെത്തു​ട​ര്‍​ന്ന് ക​മ്പ​നി ന​ല്‍​കി​യ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യി​ല്‍നി​ന്ന് ഒ​രു ത​വ​ണ​ത്തെ പ്രീ​മി​യം തു​ക​യാ​യ 44,851 രൂ​പ കു​റ​വു ചെ​യ്തെ​ന്നു കാ​ട്ടി​യാ​ണ് ജേ​ക്ക​ബ് ഉ​പ​ഭോ​ക്തൃ ത​ര്‍​ക്കപ​രി​ഹാ​ര ക​മ്മീഷ​നെ സ​മീ​പി​ച്ച​ത്. 2020 ഡി​സം​ബ​ര്‍ 14നു ​രാ​വി​ലെ 6.30നാ​ണ് മി​നി മ​രി​ച്ച​ത്.

അ​തേ ദി​വ​സംത​ന്നെ​യാ​യി​രു​ന്നു ഇ​ന്‍​ഷ്വറ​ന്‍​സ് പോ​ളി​സി പു​തു​ക്കേ​ണ്ട കാ​ലാ​വ​ധി തു​ട​ങ്ങി​യ​തും. ഇ​ക്കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​മ്പ​നി ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യി​ല്‍ നി​ന്ന് പ​ണം കു​റ​വു ചെ​യ്ത​തെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു.

ഇ​ന്‍​ഷ്വര്‍ ചെ​യ്യ​പ്പെ​ട്ട വ്യ​ക്തി മ​രി​ച്ചാ​ല്‍ പോ​ളി​സിത്തു​ക​യു​ടെ പ​ത്തി​ര​ട്ടി​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കേ​ണ്ട​ത്. അ​തി​ന്‍പ്ര​കാ​രം 4,48,510 രൂ​പ ല​ഭി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പി.​കെ.​ജേ​ക്ക​ബി​ന്‍റെ വാ​ദം. യ​ഥാ​ര്‍​ഥ പോ​ളി​സി പ്രീ​മി​യം 43,280 രൂ​പ​യാ​ണെ​ന്നും 1080 രൂ​പ ജി​എ​സ്ടി ഒ​ഴി​വാ​ക്കി 3,88,490 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യെ​ന്നും ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടു.

എ​ന്നാ​ല്‍, പോ​ളി​സി ഉ​ട​മ മ​രി​ച്ച​തി​ന്‍റെ പേ​രി​ല്‍ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യി​ല്‍നി​ന്ന് ഒ​രു ത​വ​ണ​ത്തെ പ്രീ​മി​യം ഈ​ടാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് ക​മ്മീ​ഷ​ന്‍ നി​രീ​ക്ഷി​ച്ചു. പോ​ളി​സി അ​ട​യ്ക്കാ​ന്‍ 30 ദി​വ​സ​ത്തെ ഗ്രേ​സ് പീ​രീ​ഡ് ഉ​ണ്ട്. ഇ​ന്‍​ഷ്വര്‍ ചെ​യ്യ​പ്പെ​ട്ട​യാ​ള്‍ ജീ​വി​ച്ചി​രു​ന്നെ​ങ്കി​ല്‍ ആ ​സ​മ​യ​ത്ത് പ്രീ​മി​യം അ​ട​യ്ക്കു​മാ​യി​രു​ന്നു. ആ ​നി​ല​യ്ക്ക് ഇ​ന്‍​ഷ്വറ​ന്‍​സ് ക​മ്പ​നി​യു​ടെ പ്ര​വൃ​ത്തി​ക്ക് യാ​തൊ​രു നീ​തീ​ക​ര​ണ​വു​മി​ല്ലെ​ന്ന് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഒ​രു ത​വ​ണ​ത്തെ പ്രീ​മി​യം തു​ക​യാ​യ 44310 രൂ​പ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 5000 രൂ​പ​യും കോ​ട​തിച്ചെല​വി​ന​ത്തി​ല്‍ 3000 രൂ​പ​യും ചേ​ര്‍​ത്ത് 52310 രൂ​പ 30 ദി​വ​സ​ത്തി​ന​കം ഹ​ര്‍​ജി​ക്കാ​ര​നാ​യ പി.​കെ. ജേ​ക്ക​ബി​ന് ന​ല്‍​കാ​ന്‍ ക​മ്മീഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ബേ​ബി, അം​ഗം നി​ഷാ​ദ് ത​ങ്ക​പ്പ​ന്‍ എ​ന്നി​വ​ര്‍ ഉ​ത്ത​ര​വി​ട്ടു.

വാ​ദി​ക്കാ​ര​നുവേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ വി.​ഒ. റോ​ബി​ൻ​സ​ൺ, ഗ്രീ​നി ടി. ​വ​ർ​ഗീ​സ്, ന​വീ​ൻ എ​ൻ. റോ​ബി​ൻ​സ​ൺ എന്നിവർ ഹാ​ജ​രാ​യി.