ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം : പോ​ലീ​സ്‌ സേ​ന നാ​ളെ ചു​മ​ത​ല​യേ​ൽ​ക്കും
Wednesday, November 13, 2024 4:16 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല, മ​ക​ര​വി​ള​ക്കു കാ​ല​ത്തെ സു​ര​ക്ഷാ ജോ​ലി​ക​ൾ​ക്കാ​യു​ള്ള പോ​ലീ​സ് സേ​ന​യു​ടെ ആ​ദ്യ​സം​ഘം നാ​ളെ ചു​മ​ത​ല​യേ​ൽ​ക്കും. ഭ​ക്ത​രു​ടെ സു​ഗ​മ​മാ​യ ദ​ർ​ശ​നം, ട്രാ​ഫി​ക് നി​യ​ന്ത്ര​ണം, വാ​ഹ​ന​പാ​ർ​ക്കിം​ഗ് തു​ട​ങ്ങി​യ​വ​യു​ടെ ക്ര​മീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കി​ക്ക​ഴി​ഞ്ഞ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​ജി. വി​നോ​ദ് കു​മാ​ർ അ​റി​യി​ച്ചു.

സ​ന്നി​ധാ​ന​ത്ത് ക​ൺ​ട്രോ​ൾ റൂം ​നാ​ളെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും. ഓ​രോ ക​മ്പ​നി ആ​ർ​എ​എ​ഫ്, എ​ൻ​ഡി​ആ​ർഎ​ഫ് സേ​നാം​ഗ​ങ്ങ​ളും ഡ്യൂ​ട്ടി​ക്കെ​ത്തും. ഇ​വ​രെ സ​ന്നി​ധാ​നം, പ​മ്പ എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി നി​യോ​ഗി​ക്കും. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​ദ്യ സം​ഘം നാ​ളെ ഉ​ച്ച​യ്ക്ക് ചു​മ​ത​ല​യേ​ൽ​ക്കും. എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ്പെ​ഷ​ൽ ഓ​ഫീ​സ​ർ​മാ​രാ​യി സ​ന്നി​ധാ​നം, പ​ന്പ, നി​ല​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചു​മ​ത​ല​യി​ലു​ണ്ടാ​കും.

ആ​ദ്യ​ഘ​ട്ട​ത്തി​ലെ സ​ന്നി​ധാ​നം സ്പെ​ഷ​ൽ ഓ​ഫീ​സ​റാ​യി എ​റ​ണാ​കു​ളം റേ​ഞ്ച് സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം എ​സ്പി കെ.​ഇ.​ബൈ​ജു​വി​നെ നി​യ​മി​ച്ചി​ട്ടു​ണ്ട്. പ​മ്പ എ​സ്ഒ ആ​യി സ്പെ​ഷ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഗ്രൂ​പ്പ്‌ എ​സ്പി ടി.​ഫെ​റാ​ഷും നി​ല​യ്ക്ക​ലി​ൽ പ​ത്ത​നം​തി​ട്ട ക്രൈം ​ബ്രാ​ഞ്ച് എ​സ്പി എ​സ്.​സു​രേ​ഷ് കു​മാ​റും ( സീ​നി​യ​ർ )നി​യ​മി​താ​രാ​യി​ട്ടു​ണ്ട്.

താ​ത്കാ​ലി​ക പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ഇ​ന്നു മു​ത​ൽ

ശ​ബ​രി​മ​ല മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്നി​ധാ​നം, നി​ല​യ്ക്ക​ൽ, വ​ട​ശേ​രി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​ത്കാ​ലി​ക പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഇ​ന്നാ​രം​ഭി​ക്കും. 2025 ജ​നു​വ​രി 20 വ​രെ ഇ​വ പ്ര​വ​ർ​ത്തി​ക്കും. മൂ​ന്നി​ട​ങ്ങ​ളി​ലേ​ക്കും ആ​വ​ശ്യ​മാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചു ക​ഴി​ഞ്ഞ​താ​യി​ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

സു​ഗ​മ​മാ​യ ദ​ർ​ശ​നം, മി​ക​ച്ച ഗ​താ​ഗ​ത നി​യ​ന്ത്ര​ണം, ക്ര​മ​സ​മാ​ധാ​ന പ​രി​പാ​ല​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ പോ​ലീ​സ് സേ​വ​നം കാ​ര്യ​ക്ഷ​മ​മാ​യി തു​ട​രും. ഇ​ന്നു മു​ത​ൽ ഡി​സം​ബ​ർ 17 വ​രെ​യു​ള്ള ആ​ദ്യ​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് താ​ത്കാ​ലി​ക പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ഇ​പ്പോ​ൾ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

മൂ​ന്നി​ട​ങ്ങ​ളി​ലെ​യും എ​സ്എ​ച്ച്ഒ​മാ​ർ​ക്ക് ഇ​ന്നു മു​ത​ൽ ഡി​സം​ബ​ർ ര​ണ്ടു വ​രെ​യു​ള്ള 20 ദി​വ​സ​ത്തേ​ക്കാ​ണ് നി​യ​മ​നം. സ​ന്നി​ധാ​ന​ത്ത് തി​രു​വ​ല്ല എ​സ്ഐ അ​നൂ​പ് ച​ന്ദ്ര​നും നി​ല​യ്ക്ക​ലി​ൽ അ​ടൂ​ർ എ​സ്ഐ ബാ​ല​സു​ബ്ര​ഹ്‌മണ്യ​നും വ​ട​ശേ​രി​ക്ക​ര​യി​ൽ കൊ​ടു​മ​ൺ എ​സ്ഐ വി​പി​ൻ കു​മാ​റും എ​സ്എ​ച്ച് ഒ​മാ​രാ​യി നി​യ​മി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. വി​വി​ധ റാ​ങ്കി​ലു​ള്ള 20 പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ സ​ന്നി​ധാ​ന​ത്തും16 പേ​രെ നി​ല​യ്ക്ക​ലും 12 പേ​രെ വ​ട​ശേി​ക്ക​ര​യി​ലും നി​യ​മി​ച്ചു.

ക്യൂ ​എം സ്റ്റോ​ർ, ബോം​ബ് ഡീ​റ്റെ​ക്ഷ​ൻ സ്‌​ക്വാ​ഡ്, സി​സി​ടി​വി എ​ന്നി​വ​യി​ലേ​ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ച​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ക​ൺ​ട്രോ​ൾ റൂം

സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ൽ, ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി പോ​ലീ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നും, കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും, വേ​ഗ​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ ഉ​ദ്ദേ​ശി​ച്ചു​ള്ള ക​ൺ​ട്രോ​ൾ റൂം ​പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​വും അ​തി​വേ​ഗ​ത്തി​ലു​ള്ള ന​ട​പ​ടി​ക​ളും ഉ​റ​പ്പാ​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സേ​വ​ന​ങ്ങ​ൾ​ക്കും സ​ഹാ​യ​ങ്ങ​ൾ​ക്കും 14432 എ​ന്ന പോ​ലീ​സ് ഹെ​ൽ​പ്‌​ലൈ​ൻ ന​മ്പ​രി​ൽ വി​ളി​ക്കാ​വു​ന്ന​താ​ണ്. ഇ​മെ​യി​ൽ ഐ ​ഡി [email protected]