നി​ക്ഷേ​പ​ത്തു​ക മ​ട​ക്കിന​ൽ​കി​യി​ല്ല; കോ​ന്നി ആ​ർ​സി​ബി​ക്കു മു​ന്പി​ൽ നി​ക്ഷേ​പ​ക​ന്‍റെ സ​മ​രം
Tuesday, November 12, 2024 7:59 AM IST
കോ​ന്നി: ആ​റു​വ​ർ​ഷം മു​മ്പ് കോ​ന്നി റീ​ജ​ണ​ൽ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ നി​ക്ഷേ​പി​ച്ച പ​ണം തി​രി​കെ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ഹൃ​ദ്‌​രോ​ഗി​യാ​യ നി​ക്ഷേ​പ​ക​ൻ കോ​ന്നി ബാ​ങ്കി​നു മു​മ്പി​ൽ സ​മ​രം ആ​രം​ഭി​ച്ചു.

കോ​ന്നി താ​വ​ള​പ്പാ​റ ആ​ന​ന്ദ​ഭ​വ​നി​ൽ ആ​നന്ദ​നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​ത്. നി​ക്ഷേ​പ​ത്തു​ക ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി സം​ഘ​ത്തി​ന്‍റെ ഓ​ഫീ​സി​ൽ ക​യ​റി ഇ​റ​ങ്ങു​ന്ന ആ​ന​ന്ദ​നോ​ട് പ​ല തീ​യ​തി​ക​ൾ പ​റ​ഞ്ഞു മ​ട​ക്കി​യ​യ്ക്കു​ക​യാ​ണ് ജീ​വ​ന​ക്കാ​ർ ചെ​യ്യു​ന്ന​ത്. ആ​റു​വ​ർ​ഷ​ങ്ങ​ൾ മു​മ്പ് 11 ല​ക്ഷം രൂ​പ​യാ​ണ് ഇ​ദ്ദേ​ഹം നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്.

സാ​ന്പ​ത്തി​ക തി​രി​മ​റി​യി​ലും നി​ക്ഷേ​പ, വാ​യ്പാ ത​ട്ടി​പ്പു​ക​ളി​ലും കു​ട​ങ്ങി​യ സ​ഹ​ക​ര​ണ സം​ഘം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലു​മാ​യി. ഇ​തി​നി​ടെ ചി​ല ജീ​വ​ന​ക്കാ​ർ കു​റ​ച്ചു പ​ണം മ​ട​ക്കി ന​ൽ​കു​ക​യും, മു​ൻ സെ​ക്ര​ട്ട​റി​യു​ടെ ഉ​ൾ​പ്പെ​ടെ വ​സ്തു ജ​പ്തി ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പു​റ​മേ സം​ഘ​ത്തി​ന്‍റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​ക്ക് ന​ൽ​കി പ​ണം സ്വ​രൂ​പി​ക്കു​ക​യും ചെ​യ്ത​തെ​ങ്കി​ലും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല. നി​ല​വി​ൽ കോ​ന്നി ആ​ർ​സി​ബി​യി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ഇ​ഡി​യു​ടെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​യ​തോ​ടെ കൈ​വ​ശം ഉ​ള്ള മ​റ്റു വ​സ്തു​വ​ക​ൾ വി​റ്റു സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​രം കാ​ണാ​നും സാ​ധി​ക്കു​ന്നി​ല്ല.

നി​ര​വ​ധി നി​ക്ഷേ​പ​ക​രാ​ണ് ഓ​രോ ദി​വ​സ​വും ആ​ർ​സി​ബി​യി​ൽ എ​ത്തി നി​രാ​ശ​രാ​യി പോ​കു​ന്ന​ത്. ചി​ല​ർ സം​ഘം ഓ​ഫീ​സി​ൽ ബ​ഹ​ളം​വ​യ്ക്കു​മെ​ങ്കി​ലും പി​ന്നീ​ട് തി​രി​കെ പോ​കു​ക​യാ​ണ് പ​തി​വ്. മ​ക്ക​ളു​ടെ വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കും വ​രെ നി​ക്ഷേ​പി​ച്ച​വ​രാ​ണ് വ​ഞ്ചി​ത​രാ​യ അ​ധി​കം പേ​രും. ആ​ന​ന്ദ​ൻ ക​ടു​ത്ത ഹൃ​ദ്‌​രോ​ഗ ബാ​ധി​ത​നാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി ബൈ​പാ​സ് ശ​സ്ത്ര​ക്രി​യ​യ്ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കാ​നാ​ണ് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് സം​ഘ​ത്തി​ൽ ക​യ​റി ഇ​റ​ങ്ങു​ന്ന​ത്.

കോ​ന്നി പോ​ലീ​സി​നെ സ​മീ​പി​ച്ചെ​ങ്കി​ലും ഇ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു സ​ഹാ​യ​വും ഉ​ണ്ടാ​യി​ല്ലെ​ന്ന് ആ​ന​ന്ദ​ൻ​ പ​റ​ഞ്ഞു.

സ​മ​രം സം​ഘ​ടി​പ്പി​ക്കും: കോ​ൺ​ഗ്ര​സ്

കോ​ന്നി: നി​ക്ഷേ​പ​ത്തു​ക ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ന്ന കോ​ന്നി റീ​ജ​ണ​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് സ​ഹ​കാ​രി​ക​ളെ സം​ര​ക്ഷി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി. സാ​ധാ​ര​ണ​ക്കാ​രാ​യ ക​ർ​ഷ​ക​രും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബ​ശ്രീ കു​ടും​ബ​ങ്ങ​ളു​മാ​ണ് നി​ക്ഷേ​പ​ക​രി​ൽ ന​ല്ലൊ​രു പ​ങ്കും. നി​ക്ഷേ​പ​ക​രെ​ഉ​ൾ​പ്പെ​ടു​ത്തി സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി അ​റി​യി​ച്ചു.

കോ​ടി​ക്ക​ണ​ത്തി​നു രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ നി​ല​വി​ലെ ധ​ന​സ്ഥി​തി സ​ഹ​കാ​രി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​വാ​ൻ ഭ​ര​ണ​സ​മി​തി ത​യാ​റാ​ക​ണ​മെ​ന്നും മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​ഹ​കാ​രി സം​ഗ​മം വി​ളി​ച്ചു ചേ​ർ​ത്ത് തു​ട​ർ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ പ​റ​ഞ്ഞു. നി​ക്ഷേ​പ​ക​ർ​ക്ക് പ​ണം തി​രി​കെ ന​ൽ​കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് സേ​വാ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്യാം ​എ​സ്. കോ​ന്നി​യും ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ങ്ക് ത​ക​ർ​ച്ച​യു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ഇ​ട​തു​ഭ​ര​ണ​സ​മി​തി​ക്കാ​ണെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.