ജീ​വി​ത​ശൈ​ലി രോഗ​ങ്ങ​ളെ തു​ര​ത്താ​ൻ ആ​ദ്യം വേ​ണ്ട​ത് ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണം
Wednesday, October 30, 2024 6:22 AM IST
കൊ​ല്ലം : ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളി​ൽ നി​ന്ന് മു​ക്തി നേ​ടാ​ൻ ആ​ദ്യം വേ​ണ്ട​ത് ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണ​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി ഗ​വ. എ​ച്ച് എ​സ് എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​സി​ഫും ജോ​ഷ്വാ​യും ചേ​ർ​ന്നൊ​രു​ക്കി​യ ഡ​യ​റ്റി​ക് എ​യി​ഡ് എ​ന്ന പേ​രി​ലെ വി​വി​ധ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ നീ​ണ്ട നി​ര.

ചോ​റ്, മീ​ൻ​ക​റി, കു​ഴ​ക്ക​ട്ട, പു​ട്ട്, ക​പ്പ പു​ഴു​ങ്ങി​യ​ത്, ഇ​റ​ച്ചി​ക്ക​റി, വി​വി​ധ പ​ച്ച​ക്ക​റി ഐ​റ്റ​ങ്ങ​ൾ, ഷു​ഗ​ർ ഫ്രീ ​പാ​യ​സം, റാ​ഗി കേ​ക്ക് എ​ന്നു വേ​ണ്ട എ​ല്ലാം വൊ​ക്കേ​ഷ​ണ​ൽ എ​ക്സ്പോ​യി​ൽ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്.

വൃ​ക്ക രോ​ഗി​ക​ൾ, ഷു​ഗ​ർ രോ​ഗി​ക​ൾ, ഹൃ​ദ്രോ​ഗി​ക​ൾ തു​ട​ങ്ങി​യ​വ​രെ​ല്ലാം അ​റി​ഞ്ഞി​രി​ക്കേ​ണ്ട ഭ​ക്ഷ​ണ​ങ്ങ​ളു​ടെ വി​വ​ര​ണ​മാ​ണ് ന​ൽ​കു​ന്ന​ത്. ശ​രി​യാ​യ ആ​രോ​ഗ്യ​ത്തി​ന് ശ​രി​യാ​യ ഭ​ക്ഷ​ണ​ക്ര​മം.
ഇ​തി​നാ​യി പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും കൂ​ടു​ത​ൽ ക​ഴി​ക്ക​ണ​മെ​ന്നും കാ​ർ​ബോ​ഹൈ​ട്രേ​റ്റി​ന്‍റെ അ​ള​വ് കു​റ​യ്ക്ക​ണ​മെ​ന്നു​ള്ള സ​ന്ദേ​ശ​വും ന​ൽ​കു​ന്നു.

മൈ ​പ്ലേ​റ്റ് എ​ന്ന കു​റി​പ്പി​ലൂ​ടെ ഓ​രോ ദി​വ​സ​വും ക​ഴി​ക്കേ​ണ്ട ഭ​ക്ഷ​ണ​ങ്ങ​ളു​ടെ വി​വ​ര​മാ​ണ് ന​ൽ​കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന സ്കൂ​ൾ ശാ​സ്ത്ര എ​ക്സ്പോ​യി​ൽ ഒ​ന്നാം സ്ഥാ​നം ഇ​വ​ർ​ക്കു ത​ന്നെ​യാ​യി​രു​ന്നു. ഇ​വ​രു​ടെ എ​ക്സ​പോ കാ​ണാ​ൻ ന​ല്ല തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.