ഗ​താ​ഗ​ത കു​രു​ക്കി​നു പ​രി​ഹാ​ര​വു​മാ​യി രാ​ഹു​ലും അ​ജു ജോ​ണും
Thursday, October 31, 2024 6:31 AM IST
കൊ​ല്ലം: പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലെ ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ള്‍ മൂ​ല​മു​ള്ള ഗ​താ​ഗ​ത കു​രു​ക്കി​ല്‍​പെ​ടാ​തെ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്താ​നാ​യി ക​വ​ര്‍​ലീ​ഫ് ഇ​ന്‍റ​ര്‍​ചെ​യി​ഞ്ച്' ട്രാ​ഫി​ക് സം​വി​ധാ​ന​ത്തി​ന്‍റെ വ​ര്‍​ക്കിം​ഗ് മോ​ഡ​ല്‍ അ​വ​ത​രി​പ്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​ദ്ധ നേ​ടി.

പ​ത്ത​നാ​പു​രം മ​ഞ്ഞ​ക്കാ​ല ഐ​ജി​എം വി​എ​ച്ച്എ​സ്എ​സി​ലെ ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളാ​യ എ​സ്. രാ​ഹു​ലും അ​ജു അ​ഞ്ജു ജോ​ണു​മാ​ണ് ട്രാ​ഫി​ക് കു​രു​ക്കി​ന് പ​രി​ഹാ​രം അ​വ​ത​രി​പ്പി​ച്ച​ത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കി ചെ​യ്ത് വി​ജ​യി​ച്ച ഗ​താ​ഗ​ത സം​വി​ധാ​ന​മാ​ണി​ത്.

ന്യൂ​ജ​ഴ്‌​സി​യി​ലാ​ണ് ഈ ​രീ​തി ആ​ദ്യ​മാ​യി പ​രീ​ക്ഷി​ച്ച​ത്. ചെ​ന്നൈ​യി​ൽ ക​വ​ര്‍​ലീ​ഫ് ഇ​ന്‍റ​ര്‍​ചെ​യി​ഞ്ച് മാ​തൃ​ക​യി​ല്‍ റോ​ഡ് നി​ര്‍​മി​ച്ചി​ട്ടു​ണ്ട്.