സോ​ഫി​ൻ സ്മാ​ര​ക​ ഹാ​ൾ ഉ​ദ്ഘാ​ട​നം ചെയ്തു
Friday, November 1, 2024 2:02 AM IST
കൊ​ല്ലം: ശൂ​ര​നാ​ട് വ​ട​ക്ക് ഭാ​വ​ന ഗ്ര​ന്ഥ​ശാ​ല ആ​ന്‍​ഡ് വാ​യ​ന​ശാ​ല​യി​ൽ എ​സ്.​പി. സോ​ഫി​ൻ സ്മാ​ര​ക​ ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മൂ​ന്നാ​മ​ത് എ​സ്.​പി. സോ​ഫി​ൻ അ​നു​സ്മ​ര​ണ​വും ന​ട​ന്നു. കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ഇ​ന്ദ്ര​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​മ​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചു. ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. സു​ന്ദ​രേ​ശ​ൻ മൂ​ന്നാ​മ​ത് സോ​ഫി​ൻ എ​സ്.​പി. സ്മാ​ര യു​വ​ഭാ​വ​ന പു​ര​സ്കാ​രം ഓ​ച്ചി​റ യു​വ​ജ​ന സ​മി​തി പ്ര​ഭാ​രാ​ജേ​ന്ദ്ര​ൻ സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യ്ക്ക് സ​മ​ർ​പ്പി​ച്ചു. ശൂ​ര​നാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശ്രീ​കു​മാ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​ത ല​ത്തീ​ഫ് ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ നി​ന്നു വി​ര​മി​ച്ച​വ​ർ​ക്കും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

വാ​ർ​ഡ് മെ​മ്പ​ർ എം. ​സ​മ​ദ്, സാ​ബു ച​ക്കു​വ​ള്ളി, സി.​കെ. വി​ജ​യാ​ന​ന്ദ്, സ​ജീ​വ് ശൂ​ര​നാ​ട്, കെ. ​ഓ​മ​ന​ക്കു​ട്ട​ൻ, സി. ​മ​ധു, ല​ത്തീ​ഫ് പെ​രു​ങ്കു​ളം, ബാ​ബു ഹ​നീ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ര​തി​ൻ, ആ​രോ​മ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.