വൈ​ദ്യു​തി ജീ​വ​ന​ക്കാ​രുടേയും പെ​ൻ​ഷ​ൻ​കാ​രുടേയും പ്ര​ക​ട​ന​ം ഇ​ന്ന്
Friday, November 1, 2024 2:02 AM IST
കൊ​ല്ലം: വൈ​ദ്യു​തി ബോ​ർ​ഡി​ലെ ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടേ​യും ഓ​ഫീ​സ​ർ​മാ​രു​ടേ​യും പെ​ൻ​ഷ​ൻ​കാ​രു​ടേ​യും ക​രാ​ർ ജീ​വ​ന​ക്കാ​രു​ടേ​യും സം​യു​ക്ത സ​മ​ര സം​ഘ​ട​ന​യാ​യ എ​ൻ​സി​സി​ഒ​ഇ​ഇ​ഇ (നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ഓ​ഫ് ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യി​സ് ആ​ന്‍​ഡ് എ​ൻ​ജി​നീ​യേ​ഴ്സ്) പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്.

ക​മ്പ​നി​വ​ത്ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി രൂ​പം കൊ​ണ്ട ത്രി​ക​ക്ഷി ക​രാ​റി​ൽ നി​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​ഴി​വാ​യി മാ​സ്റ്റ​ർ ട്ര​സ്റ്റി​ലേ​ക്ക് ഇ​ല​ക്ട്രി​സി​റ്റി ഡ്യൂ​ട്ടി ന​ൽ​കു​ന്ന​ത് നി​ർ​ത്ത​ലാ​ക്കുന്ന പ​വ​ർ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വു​ക​ൾ പി​ൻ​വ​ലി​ക്കു​ക, മാ​സ്റ്റ​ർ​ട്ര​സ്റ്റ് വി​ഷ​യ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടേ പെ​ൻ​ഷ​ൻ​കാ​രു​ടേ​യും സം​ഘ​ട​ന​ക​ളു​മാ​യി സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​കു​ക, വേ​ത​ന പ​രി​ഷ്ക്ക​ര​ണ ക​രാ​റു​ക​ൾ​ക്ക് ധ​ന​കാ​ര്യ വ​കു​പ്പ് അം​ഗീ​കാ​രം ന​ൽ​കു​ക, 2022 മു​ത​ൽ കു​ടി​ശി​ക​യാ​യ ക്ഷാ​മ​ബ​ത്ത​യും ക്ഷാ​മാ​ശ്വാ​സ​വും വി​ത​ര​ണം ചെ​യ്യു​ക എ​ന്നീ​ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

ഇ​ന്ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ സെ​ക്ഷ​ൻ ഓ​ഫീ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തും. 29 ഡി​വി​ഷ​ൻ ഓ​ഫീ​സു​ക​ൾ​ക്ക് മു​മ്പി​ലും പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.