റ​ബ​ർ വി​ല​യി​ടി​വ്; ക​ർ​ഷ​ക​ർ നി​രാ​ശ​യി​ൽ
Tuesday, October 29, 2024 7:02 AM IST
അ​ഞ്ച​ൽ: ര​ണ്ടു​മാ​സം മു​മ്പു​വ​രെ ഉ​ത്സ​വ പ്ര​തീ​തി​യി​ലാ​യി​രു​ന്ന റ​ബ​ര്‍ മേ​ഖ​ല​യി​ല്‍ ഇ​പ്പോ​ള്‍ ഉ​യ​രു​ന്ന​ത് ക​ര്‍​ഷ​ക​ന്‍റെ വി​ലാ​പം. റ​ബ​ര്‍ ബോ​ര്‍​ഡ് 184 രൂ​പ വി​ല പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​ലും 10 മു​ത​ല്‍ 14 രൂ​പ വ​രെ കു​റ​ച്ച് എ​ടു​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് വ്യാ​പാ​രി​ക​ള്‍.

സം​സ്ഥാ​ന​ത്തെ പ​ല​യി​ട​ത്തും റ​ബ​ര്‍​ഷീ​റ്റ് വാ​ങ്ങു​ന്ന​ത് ക​ച്ച​വ​ട​ക്കാ​ര്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. അ​ടി​ക്ക​ടി വി​ല താ​ഴു​ന്ന​തി​നാ​ല്‍ ന​ഷ്ടം വ​രു​ന്ന​തും ട​യ​ര്‍ ക​മ്പ​നി​ക​ള്‍ ച​ര​ക്ക് വാ​ങ്ങാ​ന്‍ താ​ല്പ​ര്യം കാ​ണി​ക്കാ​ത്ത​തു​മാ​ണ് മാ​ന്ദ്യ​ത്തി​ന് കാ​ര​ണം.

രാ​ജ്യ​ത്തെ പ്ര​മു​ഖ ട​യ​ര്‍ ക​മ്പ​നി​ക​ളെ​ല്ലാം ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ ട​ണ്‍ ക​ണ​ക്കി​ന് റ​ബ​റാ​ണ് ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. ആ​ഭ്യ​ന്ത​ര വി​ല​യേ​ക്കാ​ള്‍ ഉ​യ​ര്‍​ന്ന നി​ര​ക്കി​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ ട​യ​ര്‍ ക​മ്പ​നി​ക​ളെ പ്രേ​രി​പ്പി​ച്ച​ത് ഒ​രൊ​റ്റ കാ​ര്യ​മാ​ണ്, ആ​ഭ്യ​ന്ത​ര വി​ല ഇ​ടി​ക്കു​ക. ഇ​പ്പോ​ള്‍ ആ​ഭ്യ​ന്ത​ര ഡി​മാ​ന്‍​ഡ് കൂ​പ്പു​കു​ത്തി​യ​തോ​ടെ വി​ല​യും താ​ഴ്ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​സ്ഥി​തി​യാ​ണെ​ങ്കി​ൽ വി​ല താ​ഴു​മോ​യെ​ന്ന് ആ​ശ​ങ്ക​യു​ള്ള​താ​യി ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

ട​യ​ര്‍ ക​മ്പ​നി​ക​ളു​ടെ പ​ക്ക​ൽ ആ​വ​ശ്യ​ത്തി​ല​ധി​കം ച​ര​ക്ക് ക​രു​ത​ലാ​യു​ണ്ട്. അ​വ​ർ വി​പ​ണി​യി​ൽ നി​ന്ന് വി​ട്ടു​നി​ല്‍​ക്കു​ക​യും ചെ​യ്യു​ന്നു. പ​രി​ധി​യി​ല്‍ കൂ​ടു​ത​ല്‍ താ​ഴു​ന്ന അ​വ​സ​ര​ത്തി​ല്‍ സ്റ്റോ​ക്ക് ചെ​യ്യാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ട​യ​ര്‍ ക​മ്പ​നി​ക​ള്‍. രാ​ജ്യ​ത്തെ പ്ര​കൃ​തി​ദ​ത്ത റ​ബ​റി​ന്‍റെ സിം​ഹ​ഭാ​ഗ​വും ട​യ​ര്‍ നി​ര്‍​മാ​ണ​ത്തി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തി​നാ​ൽ ട​യ​ര്‍ ക​മ്പ​നി​ക​ള്‍​ക്ക് വി​ല നി​ശ്ച​യി​ക്കാ​വു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്.

പ്ര​തി​ദി​നം വി​ല പ്ര​സി​ദ്ധീ​ക​രി​ക്കു​ക എ​ന്ന​തി​ലു​പ​രി മ​റ്റൊ​രു കാ​ര്യ​വും റ​ബ​ര്‍ ബോ​ര്‍​ഡ് ചെ​യ്യു​ന്നി​ല്ല. റ​ബ​റി​ന് താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്ത​ണ​മെ​ന്ന് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന​തി​നു​ള്ള കൂ​ലി പോ​ലും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ര്‍​ഷ​ക​രി​ല്‍ പ​ല​രും.

റ​ബ​റി​ന് 250 രൂ​പ​യി​ലെ​ത്തി​യ​പ്പോ​ള്‍ വ​ലി​യ ആ​വേ​ശ​ത്തോ​ടെ തോ​ട്ട​ങ്ങ​ളി​ൽ ക​ള​യെ​ടു​പ്പും വ​ളം ഇ​ടീ​ലും മ​ഴ​മ​റ​യും ഒ​ക്കെ ഇ​ട്ട് ടാ​പ്പിം​ഗ് ആ​രം​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ കി​ട്ടു​ന്ന വ​രു​മാ​നം കൂ​ലി കൊ​ടു​ക്കാ​ന്‍ പോ​ലും തി​ക​യി​ല്ലെ​ന്ന സ്ഥി​തി​യാ​യി. ദീ​ര്‍​ഘ​കാ​ല​ത്തി​നു​ശേ​ഷം റ​ബ​ര്‍ മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യ ഉ​ണ​ര്‍​വ് ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ല്‍ കെ​ട്ട​ട​ങ്ങി​യ​ത് മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ സാ​മ്പ​ത്തി​ക​മാ​ന്ദ്യ​ത്തി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും കേ​ര​ള സ​ർ​ക്കാ​രും അ​ടി​യ​ന്തി​ര​മാ​യി കേ​ന്ദ്ര​ത്തി​ൽ ഇ​ട​പെ​ട്ട് റ​ബ​ർ ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക അ​ക​റ്റു​ന്ന​തി​ന് പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ള​ക്കു​പാ​റ ദാ​നി​യേ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.