പ​രു​മ​ല തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര നാ​ളെ പുറപ്പെടും
Wednesday, October 30, 2024 6:22 AM IST
പു​ന​ലൂ​ർ:​പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 122 -ാമ​ത് ഓ​ർ​മ പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ചെ​മ്മ​ന്തൂ​ർ സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​ത്തി​ന്‍റേയും യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റേയും ആ​ഭി​മു​ഖ്യ​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ത്തെ ദേ​വാ​ല​യ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ലും എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി വ​രു​ന്ന പ​രു​മ​ല തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര നാ​ളെ രാ​വി​ലെ 6.30 ന് ​കൊ​ട്ടാ​ര​ക്ക​ര -പു​ന​ലൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റോ​സ് മെ​ത്രാ​പ്പോ​ലി​ത്ത​യു​ടെ ആ​ശി​ർ​വാ​ദ​ത്തോ​ടെ പു​റ​പ്പെ​ടും.

പു​ന​ലൂ​ർ, നെ​ല്ലി​പ്പ​ള്ളി, പ​ത്ത​നാ​പു​രം, അ​ടൂ​ർ, പ​റ​ന്ത​ൽ, പ​ന്ത​ളം, ചെ​ങ്ങ​ന്നൂ​ർ വ​ഴി ഒന്നിന് പ​രു​മ​ല പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​സാ​ജ​ൻ തോ​മ​സ്, ട്ര​സ്റ്റി ജി. ​കു​ഞ്ഞ​പ്പ​ൻ, സെ​ക്ര​ട്ട​റി ലി​നോ​ജ്‌ ചെ​ല്ല​ച്ച​ൻ, ക​ൺ​വീ​ന​വ​ർ​മാ​രാ​യ ജി​ജി, ഫെ​ബി​ൻ, സാ​ബു, ജെ​യിം​സ്, ജി​നോ, സി​ജി എ​ന്നി​വ​ർ അ​റി​യി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

പു​ന​ലൂ​ർ: കൊ​ല്ലം ജി​ല്ലാ വ​നി​ത​ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ ചു​മ​ത​ല​യി​ൽ പിഎ​സ്എ​സ് എ​സ് എ​ൻജി​ഒ സ​ഹ​ക​ര​ണ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന കാ​വ​ൽ പ്ല​സ് പ്രോ​ജ​ക്ടി​ലേ​ക്ക് കോ​ർ​ഡി​നേ​റ്റ​ർ, കേ​സ് വ​ർ​ക്കേ​ഴ്സ് എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ർ​ക്കാ​ർ​ത​ല ശി​ശു​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി പ​രി​ച​യ​ത്തി​ന് മു​ൻ​ഗ​ണ​ന. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി, ന​വം​ബ​ർ ഫോ​ൺ ന​മ്പ​ർ : 9447800815