കോ​വി​ൽ​ത്തോ​ട്ടം വാ​ർ​ഡ് നി​ല​നി​ർ​ത്ത​ണം: ഇ​ട​വ​ക അ​ജ​പാ​ല​ന സ​മി​തി
Thursday, October 31, 2024 6:31 AM IST
ച​വ​റ: പ​ഞ്ചാ​യ​ത്തീ​രാ​ജ് സം​വി​ധാ​ന​ത്തി​ന്‍റെ ആ​രം​ഭ​ഘ​ട്ട​ത്തി​ൽ രൂ​പം ന​ൽ​കി​യ ച​വ​റ കോ​വി​ൽ​ത്തോ​ട്ടം വാ​ർ​ഡ് നി​ല​നി​ർ​ത്ത​ണ​മെ​ന്ന് സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ ഇ​ട​വ​ക അ​ജ​പാ​ല​ന സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​ന് വാ​ർ​ഡി​ൽ നി​ന്ന് താ​ല്ക്കാ​ലി​ക​മാ​യാ​ണ് ജ​ന​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ച്ച​ത്. പു​ന​ര​ധി​വാ​സ​ത്തി​നാ​യി ഭൂ​മി ല​ഭി​ക്കു​ന്ന​തു​വ​രെ താ​മ​സി​ക്കു​ന്ന വീ​ടു​ക​ൾ​ക്ക് വാ​ട​ക​യും ന​ൽ​കി വ​രു​ന്നു. വീട് വിട്ടുപോ​യ​വ​ർ തി​രി​കെ വ​രും. പോയവരുടെ വോ​ട്ടേ​ഴ്സ് ലി​സ്റ്റും റേ​ഷ​ൻ കാ​ർ​ഡും മ​റ്റു രേ​ഖ​ക​ളും കോ​വി​ൽ​ത്തോ​ട്ടം വാ​ർ​ഡി​ലാ​ണ് തു​ട​രു​ന്ന​ത്.

ക​രാ​ർ പ്ര​കാ​രം സ​മ​യ​ബ​ന്ധി​ത​മാ​യി ഭൂ​മി ല​ഭി​ച്ചെ​ങ്കി​ൽ പ്ര​ദേ​ശം ജ​ന​വാ​സ മേ​ഖ​ല​യാ​കു​മാ​യി​രു​ന്നു. വ്യ​വ​സാ​യ വി​ക​സ​ന​ത്തി​നാ​യി ഭൂ​മി ന​ൽ​കി​യ​വ​ർ​ക്ക് ജ​ന്മ​നാ​ട്ടി​ലെ സ​മ്മ​തി​ദാ​നാ​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. പൈ​തൃ​ക​ങ്ങ​ളാ​യ ദേ​വാ​ല​യ​വും സെ​മി​ത്തേ​രി​യും വാ​ർ​ഡി​ൽ നി​ല​നി​ൽ​ക്കു​ക​യും എ​ൽ പി ​സ്കൂ​ൾ പു​ന​ർ​നി​ർ​മി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ൽ​ത്തോ​ട്ടം വാ​ർ​ഡി​നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന ഇ​ല​ക്‌‌​ഷ​ൻ ക​മ്മീ​ഷ​ൻ, ജി​ല്ലാ ക​ള​ക്ട​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​വേ​ദം ന​ൽ​കി.

യോ​ഗ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​മി​ൽ​ട്ട​ൺ ജോ​ർ​ജ് അ​ധ്യ​ക്ഷ​നാ​യി . ഫാ.​പ്രേം ഹെ​ൻ​ട്രി, സി​സ്റ്റ​ർ സീ​മാ മേ​രി, അ​ജ​പാ​ല​ന സ​മി​തി സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട് വാ​ല​ന്‍റൈ​യി​ൻ, കോ-​ഓ​ർ​ഡി​റ്റേ​ർ വ​ർ​ഗീ​സ് എം ​കൊ​ച്ചു​പ​റ​മ്പി​ൽ, യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, ബാ​ബു ഐ​സ​ക്ക്, വി​ൻ​സ​ന്‍റ് ഡി​ക്രൂ​സ്, ജോ​ർ​ജ് സ്റ്റീ​ഫ​ൻ, ഫ്രാ​ൻ​സി​സ് വാ​ലൃ​ന്‍റൈ​യി​ൻ, മേ​ഴ്സി പ​ത്രോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.