പാ​പ്പ​ച്ച​ൻ കൊ​ല​പാ​ത​ക കേ​സ് : മൂ​ന്നാം പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ വീ​ണ്ടും ത​ള്ളി
Thursday, October 31, 2024 6:38 AM IST
കൊ​ല്ലം: ബി​എ​സ്എ​ന്‍​എ​ല്‍ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ കൈ​ര​ളി​ന​ഗ​ര്‍ കു​ളി​ര്‍​മ​യി​ല്‍ സി. ​പാ​പ്പ​ച്ച​നെ (82) കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മൂ​ന്നാം പ്ര​തി തേ​വ​ള്ളി ചേ​രി​യി​ല്‍ ഓ​ല​യി​ല്‍ കാ​വി​ല്‍ വീ​ട്ടി​ല്‍ സ​രി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ വീ​ണ്ടും ത​ള്ളി.

കൊ​ല്ലം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി ജി. ​ഗോ​പ​കു​മാ​റാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. സം​ഭ​വ​ത്തി​ല്‍ സ​രി​ത​യ്ക്ക് പ​ങ്കി​ല്ലെ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചി​രു​ന്നു.
ഇ​തി​നെ പ്രോ​സ്‌​ക്യൂ​ഷ​ന്‍ ശ​ക്ത​മാ​യി എ​തി​ര്‍​ത്തു. കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​യു​ടെ പ​ങ്ക് വെ​ളി​പ്പെ​ടു​ത്തു​ന്ന കൃ​ത്യ​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു.

കേ​സി​ലെ ര​ണ്ടാം പ്ര​തി കൊ​ല്ലം ഈ​സ്റ്റ് ആ​ശ്രാ​മം ശാ​സ്ത്രി​ന​ഗ​ര്‍ പോ​ള​ച്ചി​റ പ​ടി​ഞ്ഞാ​റ്റ​തി​ല്‍ മാ​ഹി​ന്‍ ന​ല്‍​കി​യ ജാ​മ്യാ​പേ​ക്ഷ വി​ധി പ​റ​യു​ന്ന​തി​നാ​യി കേ​സ് ന​വം​ബ​ര്‍ നാ​ലി​ലേ​ക്ക് മാ​റ്റി. മാ​ഹീ​ന്‍റെ ജാ​മ്യാ​പേ​ക്ഷ നേ​ര​ത്തെ കോ​ട​തി ത​ള്ളി​യി​രു​ന്നു.

കേ​സി​ലെ ഒ​ന്നാം പ്ര​തി മു​ണ്ട​യ്ക്ക​ല്‍ ഉ​ദ​യ​മാ​ര്‍​ത്താ​ണ്ഡ​പു​രം എ​ഫ്എ​ഫ്ആ​ര്‍​എ ന​ഗ​ര്‍ 12 അ​നി​മോ​ന്‍ മ​ന്‍​സി​ലി​ല്‍ (പു​തു​വ​ല്‍ പു​ര​യി​ടം) അ​നി​മോ​ന്‍(44) ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി. ഇ​ത് അ​ടു​ത്ത ദി​വ​സം കോ​ട​തി പ​രി​ഗ​ണി​ക്കും.

മേ​യ് 23 ന് ​ഉ​ച്ച​യ്ക്ക് ആ​ശ്രാ​മം ശ്രീ​നാ​രാ​യ​ണ ഗു​രു സ​മു​ച്ച​യ​ത്തി​നു സ​മീ​പ​മു​ള്ള വി​ജ​ന​മാ​യ റോ​ഡി​ല്‍ വ​ച്ചാ​ണ് അ​നി​മോ​ന്‍ ഓ​ടി​ച്ച കാ​റി​ടി​ച്ച് പാ​പ്പ​ച്ച​നു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ​ത്.

ചി​കി​ത്സ​യി​ലി​രി​ക്കെ പാ​പ്പ​ച്ച​ന്‍ മ​രി​ച്ചു. പി​താ​വി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ല്‍ സം​ശ​യം ഉ​ന്ന​യി​ച്ച് പാ​പ്പ​ച്ച​ന്‍റെ മ​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ കൊ​ല​പാ​ത​ക​മെ​ന്നു തെ​ളി​ഞ്ഞ​ത്.