കു​ണ്ട​റ​യി​ൽ കാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് രൂ​പ​രേ​ഖ​യാ​യി
Thursday, October 31, 2024 6:38 AM IST
കു​ണ്ട​റ: കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സ​മ​ഗ്ര കാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി​ക്ക് രൂ​പ​രേ​ഖ​യാ​യി. കു​ണ്ട​റ പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ​കൂ​ടി​യ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.

പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​രോ മേ​ഖ​ല​യി​ലും ന​ട​പ്പാ​ക്കേ​ണ്ടു​ന്ന പ​ദ്ധ​തി​ക​ളെ സം​ബ​ന്ധി​ച്ച് അ​വ​ലോ​ക​നം ന​ട​ത്തി. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ സ​ർ​ക്കാ​രി​ലേ​ക്ക് പ​ദ്ധ​തി സ​മ​ർ​പ്പി​ക്കും.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്കൂ​ൾ പ​ച്ച​ക്ക​റി​ത്തോ​ട്ടം ആ​രം​ഭി​ക്കും. അ​ടു​ത്ത​മാ​സം അ​വ​സാ​ന​ത്തോ​ടെ സ​മ​ഗ്ര കാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ അ​ന്തി​മ രൂ​പ​രേ​ഖ​യാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ​മ​ഗ്ര പ​ച്ച​ക്ക​റി കൃ​ഷി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ, നൂ​ണ്‍ മീ​ൽ ഓ​ഫീ​സ​ർ​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

പ്രൈ​സ​സ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​പി. രാ​ജ​ശേ​ഖ​ര​ൻ, എ​സ്. സി​ന്ധു, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ എ​സ്. രാ​ജേ​ഷ് കു​മാ​ർ, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​ആ​ർ. സ​ജി കു​മാ​ർ, നൂ​ണ്‍​മീ​ൽ ഓ​ഫീ​സ​ർ, കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.