വ​യ​ലാ​റിനെ അ​നു​സ്മ​ര​ിച്ചു
Tuesday, October 29, 2024 7:02 AM IST
ച​വ​റ: ബി​സി ലൈ​ബ്ര​റി വ​യ​ലാ​ർ രാ​മ​വ​ർ​മ​യെ അ​നു​സ്മ​രി​ക്കു​ക​യും സാ​ഹി​ത്യ​സ​ദ​സ് സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു.ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് സി.​എ. ശ​ര​ത്ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ക​വി രാ​ജേ​ന്ദ്ര​കു​മാ​ർ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​യ​ലാ​ർ- ക​വി​ത​ക​ൾ, ഗാ​ന​ങ്ങ​ൾ, ല​ഘു ജീ​വ​ച​രി​ത്രം എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു.

അ​ഖി​ലം ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വ​യ​ലാ​റി​ന്‍റെ ക​വി​ത​ക​ളും ഗാ​ന​ങ്ങ​ളും ഉ​ത്ത​രാ സു​നി​ൽ അ​വ​ത​രി​പ്പി​ച്ചു. സാ​ഹി​ത്യ സ​ദ​സി​ൽ ത​ങ്കം ലാ​ൽ നോ​വ​ലി​സ്റ്റ് ടി.​ഡി. രാ​മ​കൃ​ഷ്ണ​ന്‍റെ ഫ്രാ​ൻ​സി​സ് ഇ​ട്ടി​ക്കോ​ര എ​ന്ന നോ​വ​ലി​ന്‍റെ വാ​യ​നാ​നു​ഭ​വം പ​ങ്കു​വ​ച്ചു. ക​വ​യ​ത്രി ക​ന​ക​മ്മ അ​മ്മ ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു.അ​നി​ൽ​കു​മാ​ർ, മ​നാ​ഫ് തു​പ്പാ​ശേ​രി, അ​ജ​യ​കു​മാ​ർ, എ​ഫ്. ജോ​ർ​ജ്, അ​ജേ​ഷ് ച​ന്ദ്ര​ൻ, ശ്രീ​പാ​ർ​വ​തി, കൈ​ലാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.