റോ​ള​ർ സ്‌​കേ​റ്റിം​ഗ് പ​രി​ശീ​ല​ിപ്പിക്കാന്‌ സം​വി​ധാ​നം വേണം: ഡോ. ​പി.​കെ. ഗോ​പ​ൻ
Thursday, October 31, 2024 6:31 AM IST
കൊ​ല്ലം: ചെ​റി​യ കു​ട്ടി​ക​ൾ മു​ത​ൽ കൂ​ടു​ത​ലാ​യി പ​ങ്കെ​ടു​ക്കു​ന്ന റോ​ള​ർ സ്‌​കേ​റ്റിം​ഗ് കാ​യി​ക പ​രി​ശീ​ല​ന​ത്തി​ന് ജി​ല്ല​യി​ൽ മെ​ച്ച​പ്പെ​ട്ട സം​വി​ധാ​നം ഉ​ണ്ടാ​ക​ണ​മെ​ന്ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ.​ഗോ​പ​ൻ.

കൊ​ല്ല​ത്ത് ന​ട​ന്ന ജി​ല്ലാ കേ​ഡ​റ്റ്‌ സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ, മാ​സ്റ്റേ​ഴ്സ് റോ​ള​ർ സ്‌​കേ​റ്റിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ശ്രാ​മം ഹോ​ക്കി സ്റ്റേ​ഡി​യം കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ റോ​ള​ർ​സ്‌​കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ. ശ​ങ്ക​ര​നാ​രാ​യ​ണ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​ആ​ർ. ബാ​ല​ഗോ​പാ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​അ​ശോ​ക​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ. ​ശി​വ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

റോ​ള​ർ സ്‌​കേ​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ (ആ​ർ​എ​സ്എ​ഫ്ഐ.) ദേ​ശീ​യ റ​ഫ​റി​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്ത പി.​ആ​ർ. ബാ​ല​ഗോ​പാ​ൽ, എ​സ്.​ബി​ജു, ആ​ർ. അ​നു​രാ​ജ് പൈ​ങ്ങാ​വി​ൽ, വി​ഷ്ണു വി​ശ്വ​നാ​ഥ്, ക​ഴി​ഞ്ഞ ദേ​ശീ​യ റോ​ള​ർ സ്‌​കേ​റ്റിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ റോ​ള​ർ സ്‌​കൂ​ട്ട​ർ വി​ഭാ​ഗ​ത്തി​ൽ വെ​ള്ളി, വെ​ങ്ക​ല മെ​ഡ​ലു​ക​ൾ നേ​ടി​യ ല​ക്ഷ്മി എ​സ്. ദ​ത്ത്, ആ​ർ.​എ​സ്. അ​ദ്വൈ​ത് രാ​ജ് എ​ന്നി​വ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മെ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

ജി​ല്ലാ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ വി​ജ​യി​ക​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, കെ​ഡി​ആ​ർ​എ​സ്എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ മെ​ഡ​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു.