പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ പ്ര​തി​യു​ടെ ആ​ത്മ​ഹ​ത്യാ ശ്ര​മം
Wednesday, October 30, 2024 6:22 AM IST
കൊ​ല്ലം: വാ​റ​ന്‍റ് കേ​സി​ലെ പ്ര​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ക​ഴു​ത്ത് മു​റി​ച്ചു ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. കു​മ്മി​ൾ വ​ട്ട​ത്താ​മ​ര ഇ​രു​ന്നൂ​ട്ടി റി​ജു ഭ​വ​നി​ൽ റി​ജു (32-വീ​ര​പ്പ​ൻ) വാ​ണ് ക​ട​യ്ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബ്ലേ​ഡ് കൊ​ണ്ട് ക​ഴു​ത്ത് മു​റി​ച്ചു ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് സം​ഭ​വം.

മൂ​ന്ന് വ​ർ​ഷം മു​മ്പ് ക​ട​യ്ക്ക​ൽ പോലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പ​ട്ടി​ക ജാ​തി പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യാ​ണ് റി​ജു. വി​ചാ​ര​ണ​ക്കി​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് വാ​റ​ന്‍റ് ആ​വു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ൽ ജാ​മ്യ​ക്കാ​രാ​യ റി​ജു​വി​ന്‍റെ ര​ണ്ട് ബ​ന്ധു​ക്ക​ളു​ടെ പേ​രി​ലും വാ​റ​ന്‍റുണ്ട്.

ഇ​തി​നെ തു​ട​ർ​ന്ന് പോലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​വേ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഇ​യാ​ൾ സ്റ്റേ​ഷ​നി​ൽ നേ​രി​ട്ട് ഹാ​ജ​രാ​വു​ക​യി​രു​ന്നു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ർ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ സ്റ്റേ​ഷ​നു​ള​ളി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന റി​ജു പോ​ക്ക​റ്റി​ൽ നി​ന്നു ബ്ലേ​ഡ് എ​ടു​ത്തു ക​ഴു​ത്തു മു​റി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ പോലീ​സ് ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴു​ത്തി​നു 12 തു​ന്ന​ലു​ണ്ട്. മു​റി​വ് ആ​ഴ​ത്തി​ലു​ള്ള​ത​ല്ല. ഒ​ട്ടേ​റെ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പോലീ​സ് പ​റ​ഞ്ഞു. റി​മാ​ന്‍റ് ചെ​യ്തു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​ല്ലം: ജി​ല്ലാ വ​നി​ത​ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ ചു​മ​ത​ല​യി​ൽ ക്യൂഎ​സ് എ​സ് എ​സ് എ​ൻ. ജി. ​സ​ഹ​ക​ര​ണ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന കാ​വ​ൽ പ്ല​സ് പ്രോ​ജ​ക്ടി​ലേ​ക്ക് കേ​സ് വ​ർ​ക്ക​ർ ത​സ്‌​തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർത്തി പ​രി​ച​യ​മു​ള്ള സോ​ഷ്യ​ൽ വ​ർ​ക്ക് ബി​രു​ദാ​ന​ന്ത ബി​രു​ദം.

ത​തു​ല്യ യോ​ഗ്യ​ത ഉ​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. സ​ർ​ക്കാ​ർ​ത​ല ശി​ശു​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി പ​രി​ച​യ​ത്തി​ന് മു​ൻ​ഗ​ണ​ന, അ​വ​സാ​ന തീ​യ​തി 31. [email protected] ലേ​ക്ക് ഇ-​മെ​യി​ൽ ചെ​യ്യാം. ഇ​ന്‍റ​വ്യൂ ന​വം​ബ​ർ ഒന്നിന് ​രാ​വി​ലെ 10.30 ന് ഫോൺ 6474-2797438.