സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം; സ്‌​ക്രീ​നിം​ഗിൽ 89 കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു
Saturday, September 21, 2024 6:07 AM IST
കൊ​ല്ലം: സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന (എം​ആ​ര്‍ വി​ഭാ​ഗം) കു​ട്ടി​ക​ളു​ടെ ജി​ല്ലാ​ത​ല സ്‌​ക്രീ​നിം​ഗ് മ​ത്സ​ര​ങ്ങ​ള്‍ ത​ങ്ക​ശേ​രി സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ത്തി.

ക​ലോ​ത്സ​വ​ത്തി​ന്‍റെ മാ​തൃ​ക​യി​ല്‍ വി​പു​ല​മാ​യ ത​യാ​റെ​ടു​പ്പു​ക​ളോ​ടെ​യാ​ണ് സ്‌​ക്രീ​നിം​ഗ് ന​ട​ത്തി​യ​ത്. വി​ജ​യി​ക​ള്‍​ക്ക് ഒ​ക്‌​ടോ​ബ​ര്‍ മൂ​ന്ന് മു​ത​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. കോ​ര്‍​പ്പ​റേ​ഷ​ന്‍ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ​വി​താ ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ത്സ​ര​ങ്ങ​ളി​ൽ 89 കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഹ​രീ​ഷ് സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍ കെ.​ഐ. ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.